Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓൺലൈൻ പഠനം...

ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ ഇതാ ഒരു കേരളയാത്ര

text_fields
bookmark_border
Aslam and Mujeeb rahman
cancel
camera_alt

അസ്​ലമും മുജീബ്​ റഹ്​മാനും

കാസർകോട്​: ​പൊതു തെരഞ്ഞെടുപ്പി​െൻറ കാഹളം മുഴക്കിയുള്ള കേരളയാത്ര ഏറെ കണ്ടവരാണ്​ കാസർകോട്​ ജില്ലക്കാർ. തിരുവനന്തപുരംവരെ എന്ന പതിവ്​ ഒന്നു മാറ്റിപ്പിടിച്ച്​ മഹത്തായ ലക്ഷ്യവുമായി രണ്ടംഗ സംഘം കാസർകോട്ടുനിന്ന്​ മറ്റൊരു കാൽനടയാത്രക്കൊരുങ്ങുകയാണ്​. കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ പണം തേടിയാണ്​ തെരുവത്ത് സ്വദേശികളായ ടി.പി. അസ്​ലം, മുജീബ്റഹ്മാൻ എന്നിവർ കാസർകോട്ടുനിന്ന് കന്യാകുമാരി വരെ 650 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യുന്നത്​.

ജൂൺ 24ന്​ രാവിലെ ആറിന്​ തളങ്കരയിൽനിന്നാണ് യാത്ര പുറപ്പെടുന്നത്. ഒരുദിവസം ശരാശരി 35 കിലോമീറ്റർ വരെ നടക്കാനാണ് ലക്ഷ്യം. 21 ദിവസം നീളുന്ന ഈ കാൽനടയാത്ര ജൂലൈ 11ന് കന്യാകുമാരിയിൽ സമാപിക്കും. വയനാട്​ ഒഴിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഇരുവരുടെയും കാൽനടയാത്ര ഉണ്ടാകും. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തെരുവത്ത് സ്പോർട്സ് ക്ലബി​െൻറയും പിന്തുണ ഇവർക്കുണ്ട്​. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവിനായി ഏഴ്​ ലക്ഷം രൂപ സമാഹരിക്കുകയാണ്​ ലക്ഷ്യം.

യാത്ര തുടങ്ങുന്നതിന്​ മുമ്പുതന്നെ ധനസമാഹരണ ആപ്പിലൂടെ രണ്ട് ലക്ഷത്തി പത്തായിരം രൂപ ലഭിച്ചു. ഈ തുകയിൽനിന്ന്​ ഏഴ് നിർധന കുട്ടികൾക്ക് മൊബൈൽ ഫോണും ബാഗും പുസ്തകങ്ങളും മറ്റു പഠന ഉപകരണങ്ങളും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala yatraonline studymoney collection
News Summary - journey from Kasaragod to Trivandrum to collect money to help students for online study
Next Story