Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ പാലം വന്നിട്ട് 13 വർഷം; ഓർച്ച പുഴയിലെ നടപ്പാലം പെളിച്ചുനീക്കിയില്ല

text_fields
bookmark_border
പുതിയ പാലം വന്നിട്ട് 13 വർഷം; ഓർച്ച പുഴയിലെ നടപ്പാലം പെളിച്ചുനീക്കിയില്ല
cancel

നീലേശ്വരം: പുഴക്കുകുറുകെ പുതിയ പാലം വന്നിട്ടും പഴയ നടപ്പാലം പൊളിച്ചുമാറ്റാത്തത് അപകട ഭീഷണിയാകുന്നു. നീലേശ്വരം ഓർച്ച പാലത്തിന് സമീപം കരിങ്കൽത്തൂണിൽ മരപ്പലക ഉപയോഗിച്ച് നിർമിച്ച പാലമാണ് പൊളിച്ചുനീക്കാതെ കിടക്കുന്നത്. തൂണുകൾ ചരിഞ്ഞും മരപ്പലകകൾ തകർന്നും ഏതുനിമിഷവും പുഴയിൽ വീഴാൻപാകത്തിലാണ് ഈ പാലം. മുമ്പ് നഗരസഭ പൊളിച്ചുനീക്കുമെന്നറിയിച്ചെങ്കിലും നടപ്പായില്ല.

രാത്രിയിൽ അപകടാവസ്ഥയിലായ നടപ്പാലത്തിന് മുകളിൽനിന്ന് അപകടരീതിയിൽ മീൻപിടിക്കുന്നതായി നാട്ടുകൾ പറയുന്നു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് 2013 ഡിസംബർ 19ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞാണ് ഓർച്ച പാലം ഉദ്ഘാടനം ചെയ്തത്. പുതിയ പാലം വന്നിട്ട് 13 വർഷം കഴിഞ്ഞിട്ടും പഴയ നടപ്പാലം പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.

മുപ്പതോളം കരിങ്കൽത്തൂണുകൾ പുഴയിൽ സ്ഥാപിച്ച് അതിന്റെ മുകളിൽ മരപ്പലക സ്ഥാപിച്ചാണ് 150 മീറ്റർ നീളത്തിൽ നടപ്പാലം നിർമിച്ചത്. ഒരുകാലത്ത് ഓർച്ച, കടിഞ്ഞിമൂല പ്രദേശങ്ങളിലെ ജനങ്ങൾ നീലേശ്വരം നഗരത്തിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഈ നടപ്പാലത്തെയാണ് ആശ്രയിച്ചിരുന്നത്‌. എന്തെങ്കിലും അപകടം വരുന്നതിനുമുമ്പേ നഗരസഭ അധികൃതർ ഇടപെട്ട് നടപ്പാലം പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It's been 13 years since the new bridge was built; the footbridge over the Orcha River has not been demolished
Next Story