Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോടിന് അഭിമാനം...

കാസർകോടിന് അഭിമാനം ഇംഗ്ലണ്ട് ഫുട്‌ബാള്‍ അസോസിയേഷന്‍ റഫറീസ് പാനലില്‍ ഇര്‍ഷാദ് അലിയും

text_fields
bookmark_border
കാസർകോടിന് അഭിമാനം ഇംഗ്ലണ്ട് ഫുട്‌ബാള്‍ അസോസിയേഷന്‍ റഫറീസ് പാനലില്‍ ഇര്‍ഷാദ് അലിയും
cancel
camera_alt

ഇ​ര്‍ഷാ​ദ് അ​ലി

കാ​സ​ര്‍കോ​ട്: വീ​ണ്ടും കാ​സ​ര്‍കോ​ട് ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ര്‍ഷാ​ദ് അ​ലി. ഉ​ദു​മ പ​ടി​ഞ്ഞാ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ര്‍ഷാ​ദ് ഇം​ഗ്ല​ണ്ട് ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഫു​ട്‌​ബാ​ള്‍ റ​ഫ​റി ടെ​സ്റ്റി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി. ഇം​ഗ്ല​ണ്ടി​ലെ ലീ​ഡ്‌​സി​ല്‍വെ​ച്ചാ​യി​രു​ന്നു റ​ഫ​റീ​സ് ടെ​സ്റ്റ് ന​ട​ന്ന​ത്. നേ​ര​ത്തെ എ.​ഐ.​എ​ഫ്.​എ​ഫ് റ​ഫ​റി അം​ഗീ​കാ​ര​വും നേ​ടി​യി​രു​ന്നു.

പ​ഠ​നാ​വ​ശ്യാ​ർ​ഥം ഇം​ഗ്ല​ണ്ടി​ലേ​ക്കു​പോ​യ ഇ​ര്‍ഷാ​ദി​ന് അ​വി​ടെ​യും വി​സി​ല്‍ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ന്‍ ഐ ​ലീ​ഗ് അ​ണ്ട​ര്‍ 15 ചാ​മ്പ്യ​ന്‍ഷി​പ് നി​യ​ന്ത്രി​ച്ച ഈ 27​കാ​ര​ന്‍ കാ​സ​ര്‍കോ​ട് ഫു​ട്‌​ബാ​ള്‍ റ​ഫ​റീ​സ് അ​സോ​സി​യേ​ഷ​െ​ന്റ അ​ഭി​മാ​ന​മാ​ണ്. ഉ​ദു​മ പ​ടി​ഞ്ഞാ​റി​ലെ മു​ഹ​മ്മ​ദ​ലി - മ​റി​യം​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ചെ​റു​പ്പം​തൊ​ട്ടേ കാ​ല്‍പ​ന്തു​ക​ളി​യോ​ട് ആ​വേ​ശം കാ​ണി​ച്ച ഇ​ര്‍ഷാ​ദ് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചും നി​യ​ന്ത്രി​ച്ചും പ​രി​ച​യ സ​മ്പ​ന്ന​നാ​ണ്. കൂ​ടാ​തെ ബ്രി​ട്ടീ​ഷ് കൗ​ണ്‍സി​ലും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗും മും​ബൈ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ര്‍ സ്‌​കി​ല്‍ കോ​ഴ്‌​സി​ലും ഈ ​താ​രം മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. നേ​ര​ത്തെ ‘പ്രോ​ജ​ക്ട് ഫ്യൂ​ച്ച​ര്‍ ഇ​ന്ത്യ 2016’ യൂ​ത്ത് റ​ഫ​റീ​സ് ക്യാ​മ്പി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും ഒ​രേ​യൊ​രു യു​വ ഫു​ട്‌​ബാ​ള്‍ റ​ഫ​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​സ​ര്‍കോ​ട് ജി​ല്ല അ​ണ്ട​ര്‍ 17 ജൂ​നി​യ​ര്‍ ടീ​മി​ന് വേ​ണ്ടി​യും ക​ളി​ച്ചി​രു​ന്നു. കൂ​ടാ​തെ 2016ല്‍ ​അ​ണ്ട​ര്‍ 21 ജി​ല്ല ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യി​രു​ന്നു ഈ ​മി​ടു​ക്ക​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irshad AliEngland Football Associationreferees panel
News Summary - Irshad Ali on England Football Association referees panel, Kasaragod proud
Next Story