Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാ​സ​ർ​കോ​ട് ജില്ലയിൽ...

കാ​സ​ർ​കോ​ട് ജില്ലയിൽ 18 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട്

text_fields
bookmark_border
scam
cancel

കാ​സ​ർ​കോ​ട്: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് ക്ര​മ​ക്കേ​ട് പു​റ​ത്ത​ുവ​ന്ന​തോ​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന ചെ​റു​തും വ​ലു​തു​മാ​യ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രു​ക​ളും പു​റ​ത്തു​വ​ന്നു. ജി​ല്ല​യി​ൽ 18 സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള​ത്. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, എ​ൻ.​എ.നെ​ല്ലി​ക്കുന്ന് എ​ന്നി​വ​ർ​ക്ക് 2022 ജൂ​ലൈ 18മ​ന്ത്രി വി.​എ​ൻ.​വാ​സ​വൻ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രു​വി​വ​രം ഉ​ള്ള​ത്.

ക്ര​മ​പ്ര​കാ​ര​മ​ല്ലാ​തെ വാ​യ്പ ന​ൽ​ക​ൽ, വ്യാ​ജ സ്ഥി​ര​നി​ക്ഷേ​പ ര​സീ​ത് ഉ​പ​യോ​ഗി​ച്ച് വാ​യ്പ ച​മ​യ്ക്കു​ക, ക്ലാ​സി​ഫി​ക്കേ​ഷ​ന് അ​നു​സൃ​ത​മ​ല്ലാ​തെ​യു​ള്ള നി​യ​മ​നം, സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളി​ലെ പ​ലി​ശ ന​ൽ​കി​യ​തി​ലു​ള്ള വ്യ​ത്യാ​സം, ഈ​ടി​ല്ലാ​തെ തു​ക ന​ൽ​ക​ൽ, സ്വ​ർ​ണ വാ​യ്പ​യി​ന്മേ​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ സ്റ്റോ​ക്ക് വ്യ​ത്യാ​സം, സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ ക്ര​മ​വി​രു​ദ്ധ​മാ​യി ലേ​ലം ചെ​യ്ത​ത് സം​ഘ​ത്തി​ന് ന​ഷ്ടം​വ​രു​ത്തു​ക തു​ട​ങ്ങി​യ പ​തി​വ് ക്ര​മ​ക്കേ​ടു​​ൾ​​പ്പെടെ​യു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ​ത്.

കൂ​ടാ​തെ ബാ​ങ്കി​ന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്കു​പു​റ​ത്തു​ള്ള വ​സ്തു​വി​ന്റെ ഈ​ടി​ന്മേ​ൽ വാ​യ്പ ന​ൽ​കു​ക, അ​നു​മ​തി ഇ​ല്ലാ​തെ പൊ​തു ഫ​ണ്ട് വി​നി​യോ​ഗം, സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ദു​ർ​വി​നി​യോ​ഗം, പ​രി​ധി അ​ധി​ക​രി​ച്ച് വാ​യ്പ ന​ൽ​കു​ക, സ​ർ​ക്കു​ലറു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​യ്പ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ള​വ് അ​നു​വ​ദി​ച്ചു ന​ൽ​കു​ക എ​ന്നീ ക്ര​മ​ക്കേ​ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​തി​ൽ മു​ഗു സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് ആ​സൂ​ത്രി​ത ത​ട്ടി​പ്പ് ന​ട​ന്ന​ത്. ചെ​റി​യ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡ​യ​റക്​ടർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വ​ൻ വാ​യ്പ​ക​ൾ എ​ഴു​തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ൽ 56 പേ​ർ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പിക്കാ​വു​ന്ന ഘ​ട്ട​ത്തി​ലാ​ണ് വി​ജ​ില​ൻ​സ് അ​ന്വേ​ഷ​ണം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക്ര​മ​ക്കേ​ട് പ​ട്ടി​കയി​ൽ ഉൾപ്പെട്ട സ്ഥാ​പ​ന​ങ്ങ​ൾ

1. മു​ട്ട​ത്തോ​ടി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

2. ചെ​ങ്ക​ള സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

3. കാ​സ​ർ​കോ​ട് താ​ലൂ​ക്ക് ബസ് ട്രാ​ൻ​സ്​​പോ​ർ​ട്ട്

ഓ​ണേഴ്സ് സ​ഹ​ക​ര​ണ സം​ഘം

4. കാ​സ​ർ​കോ​ട് എ​ജു​ക്കേ​ഷ​ണ​ൽ സ​ഹ​ക​ര​ണ സം​ഘം

5. പെ​ർ​ള​ടു​ക്കം അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റി​ങ് സ​ഹ​ക​ര​ണ സം​ഘം

6. കു​റ്റി​ക്കോ​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

7. കു​റ്റി​ക്കോ​ൽ അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​​െഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം

8. കാ​ട​കം വ​നി​ത സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം

9. കാ​സ​ർ​കോ​ട് സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ്

പ്രോ​സസിങ് സ​ഹ​ക​ര​ണ സം​ഘം

10. മു​ഗു സ​ങ്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

11. മ​ജ്ബ​യി​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ലി​പ്തം

12. മം​ഗ​ൽ​പാ​ടി പൈ​വ​ളി​ഗെ അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘം

13. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് മ​ർ​ക്ക​ന്റൈ​യി​ൻ സ​ഹ​ക​ര​ണ സം​ഘം

14. നീ​ലേ​ശ്വ​രം അ​ഗ്രി​ക്ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം

15. എ​ൻ.​കെ. ബാ​ല​കൃ​ഷ്ണ​ൻ മെ​മ്മോ​റി​യ​ൽ ജ​ന​ത പ്രി​ന്റിം​ഗ്

ആ​ൻ​ഡ് പ​ബ്ലി​ഷിങ് സ​ഹ​ക​ര​ണ സം​ഘം

16. പി​ലി​ക്കോ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

17. ഉ​ദു​മ പ​ന​യാ​ൽ അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘം

18. മ​ട​ക്ക​ര വ​നി​ത സ​ർവിസ് സ​ഹ​ക​ര​ണ സം​ഘം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScamCooperative societyKasargod news
News Summary - Irregularity in 18 cooperative societies in Kasaragod district
Next Story