Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിൽപെട്ട യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഫവാസ്
Listen to this Article
കാസർകോട്: ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന യുവാവ് അറസ്റ്റിൽ. അന്തർ സംസ്ഥാന മയക്കുമരുന്ന് ഇടപാടുകാരനായ ചെങ്കള സ്റ്റാർ നഗറിൽ മുനവിറ മൻസിലിൽ കെ.പി. ഫവാസി(28)നെയാണ് കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം 130 ഗ്രാം എം.ഡി.എ.എയുമായാണ് പിടിയിലായത്. 10 ലക്ഷം രൂപയോളം വില വരുന്ന മരുന്നാണിത്. കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാർ, മഞ്ചേശ്വരം എസ്.ഐ അൻസാർ, കാസർകോട് എസ്.ഐ വിഷ്ണു പ്രസാദ്, സിവിൽ പൊലീസുകാരായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ്, ജിനേഷ്, ഹരീഷ് രഞ്ജിത്ത് കുമാർ, ജോസഫ്, പൊലീസുകാരായ ഷാജു, സുരേഷ് ബാബു എന്നിവരും അംഗങ്ങളായിരുന്നു.
Next Story

