Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടാറ്റ ആശുപത്രി...

ടാറ്റ ആശുപത്രി ഉപകരണങ്ങള്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ നിർദേശം

text_fields
bookmark_border
tata hospital
cancel

കാ​സ​ർ​കോ​ട്: ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം താ​ൽകാ​ലി​ക​മാ​യി നി​ര്‍ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടാ​റ്റ ട്ര​സ്റ്റ് ഗ​വ. ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യു​തി ബ​ന്ധം താ​ൽകാലി​ക​മാ​യി വി​ച്ഛേ​ദി​ക്ക​ണ​മെ​ന്ന് അ​ഡ്വ. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ നി​ർ​ദേ​ശി​ച്ചു.

പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മ​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യു​തി കു​ടി​ശ്ശി​ക നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ലാ​ണ് നി​ർ​ദേ​ശം. ടാ​റ്റ ആ​ശു​പ​ത്രി പൂ​ര്‍ണ​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​മ്പോ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രുക​യും വൈ​ദ്യു​തി പു​നഃസ്ഥാ​പി​ക്കു​ക​യും വേ​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന് ഭൂ​മി കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും എം.​എ​ല്‍.​എ നി​ര്‍ദേ​ശി​ച്ചു.

ഹ​രി​ത​ക​ര്‍മ​സേ​നാം​ഗ​ങ്ങ​ള്‍ക്ക് ഹെ​ല്‍ത്ത് കാ​ര്‍ഡ് ന​ല്‍ക​ണ​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ക്ക് ഹെ​ല്‍ത്ത് കാ​ര്‍ഡ് ല​ഭ്യ​മാ​ക്കു​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. മ​ല​യോ​ര ഹൈ​വേ എ​ട​പ്പ​റ​മ്പ-​കോ​ളി​ച്ചാ​ല്‍ റീ​ച്ചി​ല്‍ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് ത​ട​സ്സ​മാ​യി​രു​ന്ന വ​നം വ​കു​പ്പി​ന്റെ സ്ഥ​ല​ത്തി​ന് പ​ക​രം ഭീ​മ​ന​ടി വി​ല്ലേ​ജി​ലെ ക​മ്മാ​ടം കാ​വി​ല്‍ ഭൂ​മി കൈ​മാ​റി കി​ട്ടി​യ​തി​നാ​ല്‍ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​പ്പോ​യി​ല്‍ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ആ​രം​ഭി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. കാ​ര്‍ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് അ​നു​വ​ദി​ച്ച വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ള്‍ വി​ച്ഛേ​ദി​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ബ​ദി​യ​ടു​ക്ക കു​ഞ്ചാ​റി​ല്‍ ത​ക​ര്‍ന്ന ന​ട​പ്പാ​ല​ത്തി​ന് പ​ക​രം കോ​ണ്‍ക്രീ​റ്റ് പാ​ലം നി​ര്‍മി​ക്ക​ണ​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsTata Hospital
News Summary - Instructions to transfer Tata hospital equipment to other hospitals
Next Story