Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകു​ട്ടി​ക​ളെ...

കു​ട്ടി​ക​ളെ കു​ത്തി​നി​റ​ക്കൽ; സ്കൂൾ വാഹനങ്ങളിൽ പരിശോധന

text_fields
bookmark_border
Inspection of school vehicles
cancel
camera_alt

കാ​സ​ർ​കോ​ട് താ​ലൂ​ക്കി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​കോ​ട്, ഹോ​സ്ദു​ർ​ഗ് താ​ലൂ​ക്കു​ക​ളി​ൽ റ​വ​ന്യൂ, ആ​ർ.​ടി.​ഒ, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. കാ​സ​ർ​കോ​ട് താ​ലൂ​ക്കി​ൽ ആ​ർ.​ഡി.​ഒ അ​തു​ൽ എ​സ്.​നാ​ഥി​ന്റെ നേ​തൃത്വ​ത്തി​ലും ഹോ​സ്ദു​ർ​ഗ് താ​ലൂ​ക്കി​ൽ സ​ബ് ക​ല​ക്ട​ർ സൂ​ഫി​യാ​ൻ അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഹോ​സ്ദു​ർ​ഗ് താ​ലൂ​ക്കി​ൽ 16 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഒ​രെ​ണ്ണം പ​രി​ധി​യി​ൽ അ​ധി​കം കു​ട്ടി​ക​ളെ ക​യ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 1500 രൂ​പ പി​ഴ ഈ​ടാ​ക്കി. ജോ. ​ആ​ർ.​ടി.​ഒ ബി​ജു, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സാ​ജു ഫ്രാ​ൻ​സി​സ്, ജ​യ​ൻ, എ.​എം.​വി.​ഐ​മാ​രാ​യ സി.​വി. ജി​ജോ വി​ജ​യ്, സു​ധീ​ഷ്, പി.​വി. വി​ജേ​ഷ്, വി​നീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​സ​ർ​കോ​ട് താ​ലൂ​ക്കി​ൽ 12 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. എ​ട്ടെ​ണ്ണം പ​രി​ധി​യി​ല​ധി​കം കു​ട്ടി​ക​ളെ ക​യ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. 9500 രൂ​പ പി​ഴ ഈ​ടാ​ക്കി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ച​ന്ദ്ര കു​മാ​ർ, എ.​എം.​വി.​ഐ എം. ​പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.b

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspectionschool vehicles
News Summary - Inspection of school vehicles
Next Story