വൃദ്ധസദനത്തിൽ അന്തേവാസി മരിച്ചു; അവകാശികൾ ആരുമെത്തിയില്ല
text_fieldsമുഹമ്മദാലി
കാസർകോട്: പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസിയായ തൃശൂർ സ്വദേശി മുഹമ്മദാലി (90) നിര്യാതനായി. അവകാശികളാരും എത്താത്തതിനാൽ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 2010 മേയ് 29നാണ് ഇദ്ദേഹത്തെ വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്.
തൃശൂർ സ്വദേശിയാണെന്നും തൃക്കരിപ്പൂരിലുള്ള ഭാര്യ മരിച്ചതാണെന്നുമുള്ള വിവരമാണ് വൃദ്ധസദനത്തിലുള്ളത്. ഏകമകൾ വീട്ടുജോലിയെടുത്ത് ജീവിക്കുന്നു എന്നറിയാമെങ്കിലും മറ്റു വിവരങ്ങൾ ലഭ്യമല്ല. അമ്പലത്തറ പൊലീസാണ് ഇവരെ വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ വൃദ്ധസദനവുമായി ബന്ധപ്പെടണം. ഇല്ലെങ്കിൽ അവകാശികളില്ല എന്നു കണക്കാക്കി സംസ്കരിക്കും. ഫോൺ: 04994 239276, 9495183728.