െഎ.എൻ.എൽ കാസര്‍കോട് ജില്ല കമ്മിറ്റിയിൽ ഏകാധിപത്യമെന്ന് ഒരു വിഭാഗം
text_fieldsകാസര്‍കോട്: ജില്ലയിലെ ഐ.എന്‍.എല്ലില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്ത്. അംഗത്വ വിതരണോദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ വിശദീകരണവുമായാണ് ഒരു വിഭാഗം നേതാക്കൾ വാർത്തസമ്മേളനം നടത്തിയത്. കുറച്ച് നേതാക്കൾ എല്ലാമങ്ങ് തീരുമാനിക്കുകയാണ്. അത് അടിച്ചേല്പിക്കാനാണ് പാര്‍ട്ടിയില്‍ ശ്രമം നടക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഐക്യമുണ്ടാക്കാന്‍ ശ്രമം തുടരുന്നതിനിടെ അംഗത്വ കാമ്പയിനുമായി മുന്നോട്ടുപോകുന്നത് ശരിയല്ല.
ജില്ല കൗണ്‍സില്‍ പോലും വിളിച്ചുചേര്‍ക്കാതെ ചില നേതാക്കളുടെ തീരുമാനം അടിച്ചേല്പിക്കുകയാണ് പാര്‍ട്ടിയിലെന്നും ഇത് ചോദ്യം ചെയ്തതാണ് കഴിഞ്ഞ ദിവസം വാക്തർക്കത്തിനിടയാക്കിയതെന്നും ഇവർ പറഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോവുകയാണെങ്കില്‍ സഹകരിക്കും. അല്ലെങ്കില്‍ സേവ് ഐ.എന്‍.എല്‍ എന്ന നിലക്ക് മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന കൗണ്‍സിലര്‍മാരായ എം.എ. കുഞ്ഞബ്ദുല്ല, എം.കെ. ഹാജി കോട്ടപ്പുറം, ജില്ല സെക്രട്ടറിമാരായ ഇഖ്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറുമാര്‍, നാഷനല്‍ യൂത്ത്ലീഗ് ഭാരവാഹികള്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

