െഎ.എൻ.എൽ: ജില്ല നേതൃത്വം ഔദ്യോഗിക നേതൃത്വത്തിനൊപ്പം
text_fieldsകാസർകോട്: സംസ്ഥാന നേതൃതൃയോഗത്തിനിടയിൽ ചേരിതിരിഞ്ഞ് തല്ലിയ ഐ.എൻ.എൽ ജില്ലഘടകം മന്ത്രിവിഭാഗത്തിനൊപ്പം. ജില്ലയിൽ അഞ്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒൗദ്യോഗികപക്ഷത്ത് നിലയുറപ്പിച്ചു.
ദേശീയ വൈസ്പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ജില്ല പ്രസിഡൻറ് മൊയ്തീൻകുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, സി.എം.എ. ജലീൽ എന്നിവരാണ് സംസ്ഥാന സമിതിയിൽ ജില്ലയിൽ നിന്നുള്ളത്. ഇതിൽ കെ.എസ് ഫക്രുദ്ദീനും മൊയ്തീൻകുഞ്ഞി കളനാടും യോഗത്തിൽ പങ്കെടുത്തില്ല. ആരോഗ്യപ്രശ്നം കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് മൊയ്തീൻകുഞ്ഞി കളനാട് പറഞ്ഞു. ജില്ല നേതൃതവം ഒറ്റക്കെട്ടാണ്, ഗ്രൂപ്പുകൾക്കൊപ്പമല്ല.
ദേശീയ നേതൃത്വത്തിനൊപ്പമാണ് ജില്ല നേതൃത്വമെന്ന് മൊയ്തീൻകുഞ്ഞി കളനാട് പറഞ്ഞു. കാസർകോട് ജില്ലയിെല അഞ്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ദേശീയ നേതൃത്വത്തിെൻറ തീരുമാനത്തിനൊപ്പമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു. ചില ആൾക്കാരുണ്ടാക്കുന്ന പ്രശ്നമാണ് എന്നും ഐ.എൻ.എല്ലിൽ പിളർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

