Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുഞ്ഞുങ്ങൾ...

കുഞ്ഞുങ്ങൾ മരിക്കുന്നത്​ ഭരണകൂട ഭീകരത -ദയാബായി

text_fields
bookmark_border
കുഞ്ഞുങ്ങൾ മരിക്കുന്നത്​ ഭരണകൂട ഭീകരത -ദയാബായി
cancel
camera_alt

എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ 21ാം ദി​ന​ത്തി​ൽ നി​രാ​ഹാ​ര​മി​രു​ന്ന ദ​യാ​ബാ​യി​ക്ക്​ ഫാ. ​മാ​ത്യു ബേ​ബി നാ​ര​ങ്ങ​നീ​ര്​ ന​ൽ​കു​ന്നു

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ൾ അ​ടി​ക്ക​ടി മ​രി​ക്കു​ന്ന​ത്​ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്ന്​ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി. മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ​യാ​ണ്​ അ​മേ​യ​യും ഇ​സ്മാ​യി​ലും ഇ​പ്പോ​ൾ ഹ​ർ​ഷി​ത​യും മ​രി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​യിം​സ്​ കാ​സ​ർ​കോ​ട്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി‍െൻറ 21ാം ദി​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ല​യി​ൽ​​ വി​ദ​ഗ്​​ധ ചി​കി​ത്സ​യു​ടെ പേ​രാ​യ്​​മ​യാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്​ പ്ര​ഖ്യാ​പി​ച്ച എ​യിം​സ്​ കാ​സ​ർ​കോ​ട്ട്​ വേ​ണ​മെ​ന്നും ജി​ല്ല​യു​ടെ പേ​ര്​ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ദ​യാ​ബാ​യി ബു​ധ​നാ​ഴ്ച നി​രാ​ഹാ​ര​മി​രി​ക്കു​ക​യും ചെ​യ്തു. ഫാ. ​മാ​ത്യു ബേ​ബി, ദ​യാ​ബാ​യി​ക്ക് നാ​ര​ങ്ങ​വെ​ള്ളം ന​ൽ​കി 21ാം ദി​ന​ത്തി​ലെ ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.

കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ​റീ​ന കോ​ട്ട​പ്പു​റം ഷാ​ൾ അ​ണി​യി​ച്ചു. സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഗ​ണേ​ശ​ൻ അ​ര​മ​ങ്ങാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​ശ്വ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജീ​ൻ ല​വീ​ന മ​ൻ​തേ​രൊ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ്, എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി പ്ര​സി​ഡ​ന്‍റ്​ മു​നീ​സ അ​മ്പ​ല​ത്ത​റ, റാ​ഷി​ദ്‌ മോ​ളൂ​ർ, ഫാ. ​മാ​ത്യു ചെ​ർ​ക്ക​ളം, എ. ​ഹ​മീ​ദ് ഹാ​ജി, ഹ​രി​ശ്ച​ന്ദ്ര​ൻ തു​ളു​നാ​ട്, താ​ജു​ദ്ദീ​ൻ പ​ടി​ഞ്ഞാ​റ്, ബാ​ബു അ​ഞ്ചാം​വ​യ​ൽ, അ​ന​ന്ത​ൻ പെ​രു​മ്പ​ള, സു​ബൈ​ർ പ​ടു​പ്പ്, ബ​ഷീ​ർ ത​ല​ക്ക​ൽ, ഫൈ​സ​ൽ ചേ​ര​ക്ക​ട​വ​ത്ത്, സു​ലേ​ഖ മാ​ഹി​ൻ, നാ​സ​ർ കോ​ളോ​ത്ത്, ശ​രീ​ഫ് മു​ഗു, സ​രോ​ജി​നി, ഹ​മീ​ദ് കോ​ളി​യ​ടു​ക്കം, എ.​ബി. റി​യാ​സ് പൊ​വ്വ​ൽ, രാ​ജീ​വ് തോ​മ​സ്, ഇ.​കെ.​നാ​സ​ർ, ഷി​ഫാ​നി മു​ജീ​ബ്, ഫാ​ത്തി​മ​ത്ത് റൗ​സാ​ന, റ​ഹീ​സ, മ​റി​യ​ക്കു​ഞ്ഞി കൊ​ള​വ​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി​സ്റ്റ​ർ ജ​യ ആ​ന്റോ മം​ഗ​ല​ത്ത് സ്വാ​ഗ​ത​വും സ​ലീം ചൗ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു. യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ ബു​ധ​നാ​ഴ്​​ച സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DayabaiInfant mortality
News Summary - Infant mortality is state terrorism -Dayabai
Next Story