Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേരളത്തില്‍...

കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി ഭൂമി സര്‍ക്കാറിന്‍റെ ലക്ഷ്യം -മന്ത്രി കെ. രാജന്‍

text_fields
bookmark_border
കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി ഭൂമി സര്‍ക്കാറിന്‍റെ ലക്ഷ്യം -മന്ത്രി കെ. രാജന്‍
cancel
camera_alt

മീഞ്ച സ്മാർട്ട് വില്ലേജ് ഒാഫിസ് കെട്ടിടം

കാ​സ​ർ​കോ​ട്: കേ​ര​ള​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും സ്വ​ന്ത​മാ​യി ഭൂ​മി എ​ന്ന​താ​ണ് സ​ര്‍ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ല്‍ റീ ​സ​ർവേ നാ​ലു​വ​ര്‍ഷ​ത്തോ​ടെ സ​മ്പൂ​ര്‍ണ​മാ​യി പൂ​ര്‍ത്തി​ക​രി​ക്കു​മെ​ന്നും റ​വ​ന്യൂ ഭ​വ​നനി​ര്‍മാ​ണ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ന്‍. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ ക​ട​മ്പാ​ര്‍, മീ​ഞ്ച സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍വേ ന​ട​ത്തി​യാ​ല്‍ ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്ന പേ​ടി വേ​ണ്ട. ആ​ധാ​ര​ത്തി​ലു​ള്ള ഭൂ​മി എ​ല്ലാ​വ​ര്‍ക്കും ല​ഭി​ക്കും. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ.​കെ.​എം. അ​ഷ്‌​റ​ഫ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷ​മീ​ന ടീ​ച്ച​ര്‍, മീ​ ഞ്ച ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​ന്ദ​രി ആ​ര്‍. ഷെ​ട്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ക​മ​ലാ​ക്ഷി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ശ്വി​നി പ​ജ്വ, മീ​ഞ്ച ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​യ​റാ​മ ബ​ല്ല​ങ്കു​ഡെ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​മി​സ്‌​രി​യ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ആ​ര്‍. ജ​യാ​ന​ന്ദ, ബി.​വി. രാ​ജ​ന്‍, പി. ​സോ​മ​പ്പ, വ​ഹീ​ദ് കൂ​ഡെ​ല്‍, ഡേ​നി​യ​ല്‍ ഡി​സോ​സ, ഡോ.​കെ.​എ. ഖാ​ദ​ര്‍, വി.​ഡി. ജ​യ​കു​മാ​ര്‍, ശ​ങ്ക​ര നാ​രാ​യ​ണ ഭ​ട്ട് മു​ന്ദി​ല, ക​ട​മ്പാ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ അ​ശോ​ക് നാ​യ്ക്ക്, മീ​ഞ്ച വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ കി​ര​ണ്‍ കു​മാ​ര്‍ ഷെ​ട്ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല ക​ല​ക്​​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ സ്വാ​ഗ​ത​വും ആ​ര്‍.​ഡി.​ഒ അ​തു​ല്‍ എ​സ്. നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.

‘വീ​ട്ടി​ലി​രു​ന്ന് അ​പേ​ക്ഷ കൊ​ടു​ക്കാ​ന്‍ വീ​ട്ടു​കാ​രെ പ്രാ​പ്ത​രാ​ക്കും’

ഉ​ദു​മ: തെ​ക്കി​ല്‍, ഉ​ദു​മ സ്​​മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫിസ് കെ​ട്ടി​ട​ങ്ങ​ള്‍ റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു​ വീ​ട്ടി​ല്‍ ഒ​രാ​ള്‍ക്കെ​ങ്കി​ലും റ​വ​ന്യൂ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​യി നേ​ടാ​നു​ള്ള അ​റി​വ് ന​ല്‍കു​ന്ന ‘റ​വ​ന്യൂ ഇ-​സാ​ക്ഷ​ര​ത’ പ​ദ്ധ​തി ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തോ​ടെ വീ​ട്ടി​ലി​രു​ന്ന് അ​പേ​ക്ഷ കൊ​ടു​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ പ്രാ​പ്ത​രാ​കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞു. തെ​ക്കി​ല്‍, ഉ​ദു​മ സ്​​മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫിസു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ള്‍ സ്​​മാ​ര്‍ട്ട് ആ​കു​ന്ന​തി​നോ​ടൊ​പ്പം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ്​​മാ​ര്‍ട്ട് ആ​വ​ണം. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലെ 20ഓളം കാ​ര്യ​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ അ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അ​റി​വ് ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍ക​ണം. ഇ​തി​നാ​യി ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കു​ടും​ബ​ശ്രീ, ജ​ന​കീ​യ സ​മി​തി​ക​ള്‍, എ​ന്‍.​എ​സ്.​എ​സ്, എ​ന്‍.​സി.​സി വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ക്കെ​ങ്കി​ലും ഇ-​സാ​ക്ഷ​ര​ത ന​ല്‍കി റ​വ​ന്യൂ സേ​വ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന​താ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ക്കി​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടോ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല ക​ല​ക്​​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ സ്വാ​ഗ​ത​വും എ.​ഡി.​എം ന​വീ​ന്‍ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ദു​മ വി​ല്ലേ​ജ് ഓ​ഫിസ് കെ​ട്ടി​ട ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ല​ക്​​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ സ്വാ​ഗ​ത​വും ഉ​ദു​മ വി​ല്ലേ​ജ് ഓ​ഫിസ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister K. Rajanown landgovernment's goal
News Summary - In Kerala, everyone has their own land, the government's goal - Minister K. Rajan
Next Story