Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം: ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​യി​ൽ
cancel
camera_alt

boat

കാ​സ​ർ​കോ​ട്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​കൂ​ടി ഫി​ഷ​റീ​സ് വ​കു​പ്പ് 2.5 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പ്- മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​സ​ർ​കോ​ട്​ തെ​ക്കു​ഭാ​ഗം തീ​ര​ത്തു​നി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ലി​നു​ള്ളി​ൽ രാ​ത്രി​കാ​ല ട്രോ​ളി​ങ്ങ് ന​ട​ത്തി​യ​തി​നും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നും കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള എ​ച്ച്.​എം.​ടി ഫി​ഷ​റീ​സ് എ​ന്ന ബോ​ട്ട് ഉ​ട​മ​ക്കെ​തി​രെ​യാ​ണ് അ​ഡ്ജു​ഡി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. ല​ബീ​ബ് പി​ഴ വി​ധി​ച്ച​ത്.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ അ​രു​ണേ​ന്ദു രാ​മ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് വി​ങ്ങി​ലെ സി.​പി.​ഒ അ​ർ​ജു​ൻ, റെ​സ്ക്യു ഗാ​ർ​ഡ്മാ​രാ​യ അ​ജീ​ഷ് കു​മാ​ർ, ശി​വ​കു​മാ​ർ, ജ​യ​ദേ​വ​ൻ, സ്രാ​ങ്ക് മു​ഹ​മ്മ​ദ് ഇ​ക്‌​ബാ​ൽ, ഡ്രൈ​വ​ർ വി​നോ​ദ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ എ.​ജി. അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakafishingBoats
News Summary - Illegal Fishing: Karnataka Boat Caught
Next Story