പെൺകുട്ടികളുടെ ഫുട്ബാൾ സെലക്ഷന് വൻ പങ്കാളിത്തം
text_fieldsഫുട്ബാൾ ട്രയൽസിന് നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ കാത്തിരിക്കുന്ന കുട്ടികൾ
തൃക്കരിപ്പൂർ: ജില്ലയിൽ വനിത ഫുട്ബാളിന് പ്രതീക്ഷയേകി ഫുട്ബാൾ സെലക്ഷന് അഭൂതപൂർവമായ പങ്കാളിത്തം. തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെലക്ഷൻ ക്യാമ്പിൽ ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളായി ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു. മുപ്പത്തിയെട്ടു വർഷത്തെ ജില്ല ഫുട്ബാൾ അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞവർഷം വനിത ഫുട്ബാൾ ലീഗ് നടത്തിയും ഡി.എഫ്.എ ശ്രദ്ധനേടിയിരുന്നു.
സീനിയർ മെൻസ് ടീം, ജൂനിയർ ബോയ്സ് ടീം, സബ് ജൂനിയർ ബോയ്സ് ടീം എന്നിവരുടെ പരിശീലനവും സമാന്തരമായി നടക്കുന്നുണ്ട്. സെലക്ഷൻ ട്രയൽസിന് ഡി.എഫ്.എ പ്രസിഡന്റ് കെ. വീരമണി, സെക്രട്ടറി ടി.കെ.എം. മുഹമ്മദ് റഫീഖ്, ട്രഷറർ അഷ്റഫ് ഉപ്പള, സി.വി. ഷാജി, ലത്തീഫ് പെരിയ, സിദ്ദിഖ് ചക്കര, ബാലമുരളി, കെ.കെ. സൈനുദ്ദീൻ, രാജൻ എടാട്ടുമ്മൽ, എ.കെ. രതീഷ് ബാബു, സി.ടി. ഷാഹുൽ ഹമീദ്, കെ.വി. ഗോപാലകൃഷ്ണൻ, വി.വി. ഷീബ, ടി.സി. ജീന, റുഖിയത്ത് റിഫാന കട്ടക്കാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

