Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമഞ്ഞൾ കൃഷിയിലെ...

മഞ്ഞൾ കൃഷിയിലെ വരുമാനത്തിലൂടെ വിമാനയാ​ത്ര നടത്തി വീട്ടമ്മമാർ

text_fields
bookmark_border
മഞ്ഞൾ കൃഷിയിലെ വരുമാനത്തിലൂടെ വിമാനയാ​ത്ര നടത്തി വീട്ടമ്മമാർ
cancel

ഉ​ദു​മ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യ​ണ​മെ​ന്ന​ത്. മ​ഞ്ഞ​ൾ കൃ​ഷി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ വീ​ട്ട​മ്മ​മാ​ർ​ക്ക് ഏ​റെ നാ​ള​ത്തെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​തും അ​വ​രു​ടെ ത​ന്നെ കൂ​ട്ടാ​യ്‌​മ​യാ​യ പ​ള്ള​ത്തി​ലെ മി​ഡി​ൽ ഫ്ര​ണ്ട്‌​സ് വ​നി​ത ക​ർ​ഷ​ക​വേ​ദി​യാ​ണ്.

ക​ണ്ണൂ​ർ വിമാനത്താവളത്തിൽ നിന്ന്​ തി​രു​വ​ന​ന്ത​പു​രത്തേക്കാണ്​ ഈ ​അ​മ്മ​മാ​ർ വിമാനയാ​ത്ര ന​ട​ത്തി​യ​ത്. പി.​വി. ജാ​ന​കി, ബി. ​പ​ത്മി​നി, എ. ​ജാ​ന​കി, ഷീ​ബ നാ​രാ​യ​ണ​ൻ, ശാ​ലി​നി ബാ​ബു, എ. ​വാ​സ​ന്തി എ​ന്നീ വീ​ട്ട​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്‌​മ​ക്ക്​ ഹോ​സ്ദു​ർ​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ര​സ്ന നാ​രാ​യ​ണ​നാ​യി​രു​ന്നു കോ​ഓ​ഡി​നേ​റ്റ​റും ലീ​ഡ​റും.

അ​മ്മ ഷീ​ബ​യോ​ടൊ​പ്പം മ​ഞ്ഞ​ൾ കൃ​ഷി​ചെ​യ്യാ​ൻ ര​സ്ന പാ​ട​ത്തി​റ​ങ്ങി​യ​ത് ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്താ​യി​രു​ന്നു. തി​രു​വ​ന്ത​പു​രം യാ​ത്ര​യി​ൽ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വും നി​യ​മ​സ​ഭ മ​ന്ദി​ര​വും കാ​ണാ​ൻ സാ​ധി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ഈ ​അ​മ്മ​മാ​ർ അ​ടു​ത്ത വി​ള​വെ​ടു​പ്പി​നാ​യി കൃ​ഷി​പ്പാ​ട​ത്തി​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turmeric cultivationplane travel
News Summary - turmeric cultivation
Next Story