വേനൽചൂടിൽ പെരിയയിൽ വീട് കത്തിനശിച്ചു
text_fieldsതാന്നിത്തോടിൽ കത്തിനശിച്ച വീട്
കാഞ്ഞങ്ങാട്: വേനൽചൂട് വർധിച്ചതോടെ തീപിടിത്തവും വ്യാപകം. ചൊവാഴ്ച മൂന്നിടത്താണ് തീപിടിത്തമുണ്ടയത്. ഒരിടത്ത് വീട് കത്തിനശിച്ചു.
പെരിയ കനിയം കുണ്ട് താന്നിത്തോടിലെ വേണുവിന്റെ വീടാണ് പൂർണമായും കത്തിയത്. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. പാറപ്പുറത്ത് പിടിച്ച തീ വീട്ടിലേക്ക് പടരുകയായിരുന്നു. ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. രേഖകൾ, വസ്ത്രങ്ങൾ ഉൾപ്പെടെ കത്തി. പാചക വാതക സിലിണ്ടർ പുറത്തേക്ക് മാറ്റിയതിനാൽ പൊട്ടിത്തെറി ഒഴിവായി. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. ബേക്കൽ എസ്.ഐ എം. രജനീഷിന്റെ നേതൃത്വത്തിൽ പൊലീസുമെത്തി. പാറപ്പുറത്ത് തീപിടിക്കുന്നത് അഗ്നിരക്ഷ സേനയെ വലക്കുന്നുണ്ട്.
ഇന്നലെ നോർത്ത് കോട്ടച്ചേരിയിൽ പുല്ലിന് തീപിടിച്ചത് അഗ്നിരക്ഷ സേനയെത്തി അണച്ചു. ചേറ്റുകുണ്ടിൽ മൂന്ന് ഏക്കർ വയലിലെ പുല്ലിന് തീപിടിച്ചു.
ഫയർ സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

