Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീമേനിയിൽ കുതിരസവാരി പരിശീലനകേന്ദ്രം ആരംഭിക്കുന്നു

text_fields
bookmark_border
ചീമേനിയിൽ കുതിരസവാരി പരിശീലനകേന്ദ്രം ആരംഭിക്കുന്നു
cancel
camera_alt

ഇ​ബ്രാ​ഹിം കു​തി​ര​യു​ടെ കൂ​ടെ

പോത്താംകണ്ടം: ചീമേനിയിലെ പോത്താംകണ്ടത്ത് കുതിരസവാരി പരിശീലന കേന്ദ്രം ആരംഭിക്കുന്നു. എടച്ചാക്കൈ സ്വദേശി എൻ.ഇബ്രാഹിം(40) ആണ് നൂതന സംരംഭത്തിന് പിന്നിൽ. തുടക്കക്കാർക്ക് ഉൾപ്പെടെ ആർക്കും സവാരി പരിശീലിക്കാവുന്ന തരത്തിൽ രണ്ടാഴ്ചത്തെ കോച്ചിങ് ആണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇതിനായി പരിശീലകനെ തൃശൂരിൽ നിന്ന് എത്തിച്ചിട്ടുണ്ട്. മലേഷ്യയിൽ വ്യാപാരിയായ അദ്ദേഹം കുതിരകളോടുള്ള പ്രിയം കൊണ്ടാണ് മൂന്നുവർഷം മുൻപ് കുതിരയെ വാങ്ങുന്നത്. ഏഴുവയസുള്ള ആൺ കുതിര റാസിയെയാണ് ആദ്യമായി സ്വന്തമാക്കിയത്. പിന്നീട് കൂടുതൽ സൗകര്യങ്ങൾക്കായി ചീമേനി പോത്താംകണ്ടത്ത് വീടുവെച്ച് താമസം മാറി. ഇവിടെയാണ് പെൺ കുതിരകളായ മൂന്നുവയസുകാരി നൂറയെയും ആറുവയസുള്ള ഹാജറയെയും കൊണ്ടുവന്നത്.

തമിഴ്നാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് കുതിരകളെ കൊണ്ടുവന്നത്. ഇബ്രാഹിമിന്റെ മക്കളായ ഷെറിനും(15), ഷംനാദും(12) കുതിര സവാരിയിൽ പരിശീലനം നേടിയിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ സമയം ഒഴിവാക്കാനും കായിക വിനോദത്തിനുമായി സവാരി പരിശീലിപ്പിക്കണം എന്നാണ് ഇബ്രാഹിം പറയുന്നത്. തന്നേക്കാൾ ശക്തനായ ഒരു മൃഗത്തെ നിയന്ത്രിക്കുന്നത് ആത്മവിശ്വാസം വളർത്തുകയും മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യും. എട്ടുവയസ്സ് മുതൽ കുതിര സവാരി പരിശീലിക്കാൻ അനുയോജ്യമാണെന്ന് ഇബ്രാഹിം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Horse riding training center opens in Cheemeni
Next Story