ഭൂമി ലഭിച്ചിട്ടും ഹോമിയോ ആശുപത്രി വായനശാല കെട്ടിടത്തിൽ
text_fieldsഹോമിയോ ആശുപത്രി കെട്ടിടം നിർമിക്കാൻ തൈക്കടപ്പുറത്തെ കുടുംബം ഭൂമിയുടെ ആധാരം 2003ൽ നഗരസഭ
ചെയർപേഴ്സന് കൈമാറുന്നു
നീലേശ്വരം: നഗരസഭയിലെ പടിഞ്ഞാറൻ തീരദേശ മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടം ഇപ്പോഴും പ്രവർത്തിക്കുന്നത് വായനശാല കെട്ടിടത്തിൽ. തൈക്കടപ്പുറം പാലിച്ചാൻ ക്ഷേത്രത്തിന് സമീപത്തെ ആശാൻ സ്മാരക വായനശാലയിലാണ് ഇപ്പോൾ ഗവ. ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്. തൈക്കടപ്പുറം ഗവ. ഹോമിയോ ആശുപത്രിക്ക് എട്ട് സെന്റ് ഭൂമി സൗജന്യമായി ലഭിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും കെട്ടിടം നിർമാണത്തിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചില്ല. തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപത്താണ് ഭൂമി നൽകിയത്. തൈക്കടപ്പുറം ജമാഅത്ത് മുൻ പ്രസിഡൻ്റ് പരേതനായ ബി. അബ്ദുല്ല ഹാജിയുടെ ഓർമക്കായി കുടുംബമാണ് ആശുപത്രിക്ക് കെട്ടിടം പണിയാൻ നഗരസഭക്ക് സൗജന്യമായി ഭൂമി നൽകിയത്. 2023 ഡിസംബറിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സനായിരുന്ന ടി.വി. ശാന്തക്ക് സ്ഥലത്തിന്റെ ആധാരം കുടുംബം കൈമാറിയിരുന്നു. തുടർന്ന് അന്നത്തെ ഹോമിയോ ഹോമിയോ മെഡിക്കൽ ഓഫിസർ സ്ഥലം സന്ദർശിക്കുകയും ആശുപത്രി പണിയാനുള്ള അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു.
കെട്ടിടം നിർമിക്കേണ്ടിടത്ത് ഒരു റോഡ് നിർമിക്കേണ്ടതുണ്ട്. ഇതേത്തുടർന്നാണ് ഭൂമിക്ക് പുറമേ റോഡ് പണിയാൻ കൂടി നാല് സെന്റ് ഭൂമി അബ്ദുല്ല ഹാജിയുടെ കുടുംബം നൽകിയത്. റോഡ് നിർമിക്കണമെങ്കിൽ കൾവർട്ട് പണിയണം. നീലേശ്വരം നഗരസഭ അധികൃതർ ഇടപെട്ട് ഹോമിയോ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

