Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉ​യ​രു​ന്ന താ​പ​നി​ല:...

ഉ​യ​രു​ന്ന താ​പ​നി​ല: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ശ്ര​ദ്ധി​ക്ക​ണം –മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

text_fields
bookmark_border
ഉ​യ​രു​ന്ന താ​പ​നി​ല: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ശ്ര​ദ്ധി​ക്ക​ണം –മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്
cancel
camera_alt

പ്രതീകാത്മ ചിത്രം

കാ​സ​ർ​കോ​ട്: ചൂ​ട് കൂ​ടു​ന്ന കാ​ല​മാ​യ​തി​നാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ക​ടു​ത്ത വേ​ന​ലി​ല്‍ പ​ശു​ക്ക​ള്‍ക്കും സൂ​ര്യാ​ത​പ​വും സൂ​ര്യാ​ഘാ​ത​വും ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ​ക​ല്‍ 10നും ​നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് പ​ശു​ക്ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യാ​ന്‍ വി​ടു​ന്ന​തും കെ​ട്ടി​യി​ടു​ന്ന​തും ഷീ​റ്റ് കൊ​ണ്ട് മേ​ഞ്ഞ, ഉ​യ​ര​വും വാ​യു​സ​ഞ്ചാ​ര​വും കു​റ​ഞ്ഞ തൊ​ഴു​ത്തി​ല്‍ പാ​ര്‍പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

ചൂ​ട് കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ പ​ശു​ക്ക​ളെ പു​റ​ത്ത് ത​ണ​ലി​ൽ പാ​ര്‍പ്പി​ക്ക​ണം. തൊ​ഴു​ത്തി​ല്‍ ന​ല്ല വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ക​ഴി​യു​മെ​ങ്കി​ല്‍ തൊ​ഴു​ത്തി​ൽ ഫാ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാം. പ​ശു​ക്ക​ളു​ടെ ത​ല​യി​ല്‍ കാ​റ്റു​പ​തി​ക്കും വി​ധം ഫാ​നു​ക​ൾ സ്ഥാ​പി​ക്ക​ണം.

തൊ​ഴു​ത്തി​ന്റെ മേ​ല്‍ക്കൂ​ര​ക്ക് കീ​ഴെ പ​ന​യോ​ല, തെ​ങ്ങോ​ല, ഗ്രീ​ന്‍ നെ​റ്റ്, ടാ​ര്‍പ്പോ​ളി​ന്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കൂ​ര (സീ​ലി​ങ്) ഒ​രു​ക്കു​ന്ന​തും തൊ​ഴു​ത്തി​നു​ള്ളി​ലെ ചൂ​ട് കു​റ​ക്കും. പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ഴു​ത്തി​ന് മു​ക​ളി​ല്‍ സ്പ്രിം​ഗ്ല​ര്‍ ഒ​രു​ക്കി തൊ​ഴു​ത്തി​ന്റെ മേ​ല്‍ക്കൂ​ര ന​ന​ക്കാം. തൊ​ഴു​ത്തി​ല്‍ 24 മ​ണി​ക്കൂ​റും ത​ണു​ത്ത കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ള്ളം വെ​ള്ള​ത്തൊ​ട്ടി​യി​ല്‍ നി​റ​ച്ചു​വെ​ക്ക​ണം. കാ​ലി​ത്തീ​റ്റ​യും വൈ​ക്കോ​ലും ന​ല്‍കു​ന്ന​ത് ചൂ​ട് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​യു​മാ​യി ക്ര​മീ​ക​രി​ക്ക​ണം.

വൈ​ക്കോ​ല്‍ വെ​ള്ള​ത്തി​ല്‍ കു​തി​ര്‍ത്തു​വെ​ച്ച് തീ​റ്റ​യാ​യി ന​ല്‍കാം. പ​ക​ല്‍ ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ന​ല്ല​യി​നം തീ​റ്റ​പ്പു​ല്ലും, അ​സോ​ള, ശീ​മ​ക്കൊ​ന്ന, അ​ഗ​ത്തി, മു​രി​ങ്ങ, പീ​ലി​വാ​ക, മ​ള്‍ബ​റി, ഈ​ര്‍ക്കി​ല്‍ മാ​റ്റി​യ തെ​ങ്ങോ​ല പോ​ലു​ള്ള ഇ​ല​ത്തീ​റ്റ​ക​ളും ന​ല്‍ക​ണം.

പ​ശു​ക്ക​ളു​ടെ ആ​മാ​ശ​യ​ത്തി​ല്‍ അ​സി​ഡി​റ്റി ഒ​ഴി​വാ​ക്കാ​ന്‍ അ​പ്പ​ക്കാ​രം, ഒ​രു കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​ക്ക് 10 ഗ്രാം ​നി​ര​ക്കി​ല്‍ തീ​റ്റ​യി​ല്‍ ചേ​ര്‍ത്ത് ന​ൽ​കാം. ഒ​രു കി​ലോ​ഗ്രാം സാ​ന്ദ്രീ​കൃ​ത കാ​ലി​ത്തീ​റ്റ​ക്ക് 10 ഗ്രാം ​എ​ന്ന ക​ണ​ക്കി​ല്‍ ധാ​തു ജീ​വ​ക മി​ശ്രി​ത​വും, ആ​കെ തീ​റ്റ​യി​ല്‍ 10 മു​ത​ല്‍ 25 ഗ്രാം ​വ​രെ ക​ല്ലു​പ്പും ചേ​ര്‍ത്ത് ന​ല്‍കു​ന്ന​തും ഗു​ണ​ക​ര​മാ​ണ്. പ​രാ​ദ​കീ​ട​ങ്ങ​ള്‍ പ​ര​ത്തു​ന്ന ര​ക്താ​ണു​രോ​ഗ​ങ്ങ​ള്‍ വേ​ന​ല്‍ക്കാ​ല​ത്ത് സാ​ധാ​ര​ണ​യാ​ണ്. അ​സ്വ​ഭാ​വി​ക ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം.

ഓ​മ​ന​മൃ​ഗ​ങ്ങ​ള്‍ക്കും വേ​ണം ക​രു​ത​ല്‍

കാ​സ​ർ​കോ​ട്: അ​ട​ച്ചി​ട്ട മു​റി​ക​ളി​ലും വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ലും ഓ​മ​ന​മൃ​ഗ​ങ്ങ​ളെ പാ​ര്‍പ്പി​ക്ക​രു​ത്. ഫാ​നു​ക​ളോ എ​യ​ര്‍ കൂ​ള​റു​ക​ളോ ഉ​ള്ള റൂ​മു​ക​ളി​ല്‍ പാ​ര്‍പ്പി​ക്ക​ണം. രോ​മ​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ രോ​മം വെ​ട്ടി ചെ​റു​താ​ക്കു​ന്ന​ത് ചൂ​ട് കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

ഓ​മ​ന മൃ​ഗ​ങ്ങ​ളെ കോ​ണ്‍ക്രീ​റ്റ് കൂ​ടു​ക​ളി​ല്‍ പാ​ര്‍പ്പി​ക്കു​മ്പോ​ള്‍ മേ​ല്‍ക്കൂ​ര ചാ​ക്കു​കൊ​ണ്ടു ന​ന​ക്കേ​ണ്ട​താ​ണ്. നാ​യ്ക്ക​ൾ​ക്ക് വി​യ​ര്‍പ്പു ഗ്ര​ന്ഥി​യി​ല്ലാ​ത്ത​തി​നാ​ല്‍ ചൂ​ടു​കാ​ല​ത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണം. നാ​യ്ക്ക​ളി​ല്‍ നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ര​ക്തം ക​ല​ര്‍ന്ന വ​യ​റി​ള​ക്കം, ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍, ഹൃ​ദ​യ​താ​ളം തെ​റ്റു​ക, വൃ​ക്ക​യു​ടെ പ്ര​വ​ര്‍ത്ത​നം ത​ട​സ്സ​പ്പെ​ടു​ക എ​ന്നി​വ ഉ​ണ്ടാ​കു​ന്നു.

അ​രു​മ മൃ​ഗ​ങ്ങ​ളെ ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് ഉ​ട​ന്‍ മാ​റ്റു​ക, ത​ല ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തു​വ​രെ​യു​ള്ള ഭാ​ഗം വെ​ള്ള​ത്തി​ല്‍ മു​ക്കു​ക, ത​ണു​ത്ത തു​ണി​കൊ​ണ്ട് ശ​രീ​രം പൊ​തി​യു​ക, ത​ണു​ത്ത ജ​ലം കു​ടി​ക്കാ​ന്‍ ന​ല്‍കു​ക, പോ​ഷ​കാ​ഹാ​രം ന​ല്‍കു​ക എ​ന്നി​വ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ട്ടി​ലി​ട്ടു​വ​ള​ര്‍ത്തു​ന്ന പ​ക്ഷി​ക​ള്‍ക്ക് ദി​വ​സ​വും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണം.

ഉ​ച്ച​സ​മ​യ​ത്ത് 500 കോ​ഴി​ക​ള്‍ക്ക് അ​ര ലി​റ്റ​ര്‍ തൈ​ര് കു​ടി​വെ​ള്ള​ത്തി​ല്‍ ന​ല്‍കാം. സൂ​ര്യാ​ഘാ​തം​മൂ​ലം വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ടാ​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു അ​റി​യി​ച്ചു. ഫോ​ണ്‍: 04994224624

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heathigh temperaturesAnimal WelfareKasaragod
News Summary - High temperatures: Pets should be taken care of – Animal Welfare Department
Next Story