ഹൈകോടതി ഉത്തരവ്; വിദഗ്ധ സംഘം വീരമലയിൽ പരിശോധന നടത്തി
text_fieldsവീരമലക്കുന്നിൽ എം.ഒ.ഇ.എഫ്.സി.സി സംഘം സന്ദർശനം നടത്തുന്നു
ചെറുവത്തൂർ: ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബംഗളുരുവിലെ വിദഗ്ധ സംഘം വീരമലയിൽ പരിശോധന നടത്തി. അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് മലയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശമാണ് ചെറുവത്തൂരിലെ വീരമലക്കുന്ന്. വീരമലക്കുന്നിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ട കോടതി സ്ഥലം പരിശോധിക്കാൻ എം.ഒ.ഇ.എഫ്.സി.സിയോട് നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം നാട്ടുകാരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. മയിച്ച ദേശീയപാതക്കെ അപകട ഭീഷണി ഉയർത്തുന്ന കുന്നാണ് വീരമല. മഴക്കാലത്താണ് മണ്ണിടിച്ചിൽ രൂക്ഷമാണ്. ഒരുമാസം മുമ്പുണ്ടായ മണ്ണിടിച്ചിലിൽ തലനാരിഴക്കാണ് അധ്യാപിക രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

