മഴ കനത്തു: പലയിടത്തും നാശനഷ്ടം
text_fieldsകൊവ്വൽ പള്ളിയിലെ ചാത്തുവേട്ടൻ സ്മാരക മന്ദിരത്തിന് മുകളിലേക്ക് തെങ്ങുവീണ നിലയിൽ
കാസർകോട്: കാലവർഷം പതിയെ ശക്തി പ്രാപിച്ചതോടെ പലയിടത്തും നാശനഷ്ടങ്ങൾ. രണ്ടു ദിവസമായി ജില്ലയിൽ പരക്കെ മഴ പെയ്യുകയാണ്. . കാഞ്ഞങ്ങാട് സി.പി.എം ഓഫിസിന് മുകളിൽ തെങ്ങ് കടപുഴകി.
ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കൊവ്വൽ പള്ളിയിലെ ചാത്തു വേട്ടൻ സ്മാരക മന്ദിരത്തിന് മുകളിലേക്കാണ് സമീപത്തെ പറമ്പിലെ തെങ്ങ് വീണത്. വൈദ്യുതി കമ്പിക്ക് മുകളിൽ വീണ ശേഷം പാർട്ടി ഓഫിസിന് മുകളിൽ വീഴുകയായിരുന്നു. കാറ്റിലും മഴയിലും ചൊവ്വ പുലർച്ചെയാണ് അപകടം. കാര്യമായ നാശനഷ്ടമില്ല.
ഇന്നലെ രാവിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കോടോത്ത് നാലാം വാർഡിലെ മുസ്തഫയുടെ വീടിന്റെ ചുറ്റുമതിൽ കിണറ്റിലേക്ക് ഇടിഞ്ഞ് വീണു. കിണറിന് നാശനഷ്ടം സംഭവിക്കുകയും വീടിന്റെ ജനാല തകരുകയും ചെയ്തു. ആളപായം ഇല്ല. 25000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പരേതനായ ബീഫാത്വിമയുടെ കിണർ മോട്ടോർ അടക്കം താഴ്ന്നു. രാത്രിയോടെ വൻ ശബ്ദത്തോടെ മോട്ടോർ അടക്കം താഴുകയായിരുന്നു. വർഷങ്ങളായി വീട്ടുകാർ ഉപയോഗിക്കുന്ന കിണറാണിത്. അടുക്കള ഭാഗത്ത് ചുറ്റുമതിലുള്ള കിണറാണ് താഴ്ന്നത്.
ഉപ്പള: വില്ലേജിലെ പെരിങ്ങാടി കടപ്പുറത്ത് കടലാക്രമണം ശക്തമായി. കാറ്റാടി മരങ്ങൾ റോഡിന് കുറുകെ മറിഞ്ഞു വീണു. കടലിന് സമാന്തരമായുള്ള റോഡിന്റെ മറുഭാഗത്ത് മാത്രമേ വാസഗൃഹങ്ങൾ ഉള്ളൂ. നിലവിൽ അപകടാവസ്ഥയില്ല.
വെള്ളരിക്കുണ്ട്: താലൂക്കിൽ കോടോത്ത് വില്ലേജിൽ നാലാം വാർഡിൽ മുസ്തഫയുടെ വീടിന്റെ ചുറ്റുമതിൽ കിണറ്റിലേക്ക് ഇടിഞ്ഞ് വീണ് കിണർ തകർന്നു. വീടിന്റെ ജനാല തകർന്നു. ആളപായം ഇല്ല. 25000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

