ഹരിതകേരള മിഷൻ "കാണാതെ' മൊഗ്രാൽ കണ്ടൽതുരുത്ത്
text_fieldsകണ്ടൽതുരുത്തുകളുടെ മൊഗ്രാൽ പുഴ
കാസർകോട്: ഹരിത കേരള മിഷൻ ജില്ലയിലെ കണ്ടൽതുരുത്തുകൾക്ക് അവാർഡുകൾ നൽകിയെങ്കിലും മൊഗ്രാൽ പുഴയോരം കേന്ദ്രീകരിച്ചുള്ള കണ്ടൽതുരുത്തുകളെ തഴഞ്ഞതായി ആരോപണം. ഹരിതഭംഗി നൽകുന്ന പുഴയോരം കേന്ദ്രീകരിച്ചുള്ളതാണ് മൊഗ്രാൽ കണ്ടൽ തുരുത്ത്. ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടതാണ്.
ഇതിനിടയിലാണ് കണ്ടൽതുരുത്ത് പുരസ്കാരങ്ങളിൽ മൊഗ്രാൽ പുഴയെ തഴഞ്ഞത്. ഹരിതകേരള മിഷൻ സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ അഭിമാനമുയർത്തി കണ്ടൽ തുരുത്തുകളാൽ ഭംഗിയേകുന്ന മൊഗ്രാൽ പുഴയോരത്തെ കാണാതെ പോയതിൽ നിവാസികൾക്ക് പ്രതിഷേധമുണ്ട്.
ടൂറിസം വികസനത്തിന് ഏറെസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് മൊഗ്രാൽ പുഴയോരം. ഇതിനായി സന്നദ്ധസംഘടനകൾ വർഷങ്ങളായി ടൂറിസം അധികൃതരെ സമീപിക്കുന്നുണ്ട്. പുരസ്കാരം ലഭിച്ചിലെങ്കിൽ ടൂറിസം പദ്ധതിയെങ്കിലും യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേലിയിറക്കസമയത്ത് തോണിയിൽ സഞ്ചരിച്ച് കണ്ടൽതുരുത്തുകൾ കണാൻ നിരവധി സഞ്ചാരിക്കളാണ് എത്തുന്നത്. കണ്ടൽതുരുത്തുകളാൽ മൂടപ്പെട്ട മൊഗ്രാൽ പുഴയോരത്തെ അവഗണിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

