ഭക്ഷ്യധാന്യങ്ങൾക്ക് ജി.എസ്.ടി; വ്യാപാരികൾ കലക്ടറേറ്റ് മാർച്ച് നടത്തി
text_fieldsകാസർകോട്: ഭക്ഷ്യസാധനങ്ങൾക്ക് ഏർപ്പെടുത്തിയ അഞ്ചുശതമാനം ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗസാധനങ്ങൾക്ക് ഉൾപ്പെടെ വൻ വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ ജി.എസ്.ടി നിയമത്തിൽ നികുതി വർധിപ്പിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന നികുതി സമ്പ്രദായത്തിനെതിരെ ബഹുജനങ്ങളും രാഷ്ട്രീയകക്ഷികളും മൗനം പാലിക്കുന്നത് ദുരൂഹമാണ്. കോവിഡിനു ശേഷം സാമ്പത്തികമായി പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് ഇരുട്ടടിയായാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് നിരോധനത്തിന്റെപേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ തലത്തിൽ നടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് സി. ഹംസ പാലക്കി, തോമസ് കാനാട്ട്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മാഹിൻ കോളിക്കര, ഫുഡ്െഗ്രയിൻസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ.എ. അസീസ്, ഓൾ കേരള ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ അശോകൻ നായർ കോടോത്ത്, ഫൂട്ട് വേർ മർച്ചന്റ് അസോസിയേഷൻ ജില്ല ജന. സെക്രട്ടറി എൻ.എം. സുബൈർ, കോക്കനട്ട് ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് റെജി തോമസ്, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് അഷ്റഫ് നാൽത്തടുക്ക, യൂത്ത് വിങ് ജില്ല പ്രസിഡന്റ് കെ. സത്യകുമാർ, വനിതവിങ് പ്രസിഡന്റ് ഷേർലി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി കെ.ജെ. സജി സ്വാഗതവും വൈസ്പ്രസിഡന്റ് ശിഹാബ് ഉസ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

