ജി.എസ്.ടി ഇളവ്; അവശ്യസാധനങ്ങളുടെ വില കുറയുന്നില്ല
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി ഇളവ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് ഇളവ് ബാധകമല്ലാത്തതാണ് സാധാരണക്കാരെ പ്രയാസപ്പെടുത്തുന്നത്. ധാന്യങ്ങൾക്ക് നാൾക്കുനാൾ വില കൂടുന്നതല്ലാതെ കുറയുന്നില്ല. ജി.എസ്.ടി ഇളവ് നിർമാണ
മേഖലക്കും വാഹനങ്ങൾക്കും മരുന്നിനും നേരിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അരി, പഞ്ചസാര പോലുള്ള പലചരക്കുസാധനങ്ങൾക്ക് വില കുറയാത്തതാണ് ജനത്തെ വലക്കുന്നത്. ദിവസേനയെന്നോണം ഭക്ഷ്യസാധനങ്ങൾക്ക് വിപണിയിൽ വില വർധിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭ സമ്മേളനത്തിലും ചർച്ചയായിട്ടുണ്ട്.
അതേസമയം, പഴവർഗങ്ങളിൽ നേന്ത്രപ്പഴത്തിന് വിലയിടിവുണ്ടായി. കിലോ നേന്ത്രക്കായക്ക് 33 രൂപയായിരുന്നു ഞായറാഴ്ചത്തെ വില. നേരത്തെ കിലോക്ക് 50 രൂപയായിരുന്നു വില. മറ്റു പഴവർഗങ്ങൾക്ക് വ്യത്യാസമില്ലാതെ വില തുടരുകയാണ്. പച്ചക്കറികൾക്കും കാര്യമായ വിലക്കുറവില്ല. നവരാത്രി- ദസറ ആഘോഷമായതിനാൽ പച്ചക്കറികൾക്ക് വില കുറയാൻ സാധ്യതയില്ലെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
കമ്പോള വില
- അരി-50
- പച്ചരി-32
- ടൈഗർ അരി-60
- അവിൽ-60
- പഞ്ചസാര-45
- വെല്ലം-68
- ഉള്ളി-25
- വെള്ളുള്ളി-140
- പുളി-220
- മുളക്-540
- കുരുമുളക്-860
- മല്ലി-140
- ചെറുപയർ-160
- പയർ-180
- കടല-130
- തുവര പരിപ്പ്-160
- കടലപ്പരിപ്പ്-140
- ചെറുപയർ പരിപ്പ്-160
- ഗോതമ്പ്-50
- പാൽപ്പൊടി-440
- ചായപ്പൊടി-280
- വെളിച്ചെണ്ണ-440
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

