Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജി.ആൻഡ്​.ജി ന്യൂസ്...

ജി.ആൻഡ്​.ജി ന്യൂസ് ഒരുവർഷം പിന്നിട്ടു

text_fields
bookmark_border
ജി.ആൻഡ്​.ജി ന്യൂസ് ഒരുവർഷം പിന്നിട്ടു
cancel
camera_alt

ജി.ആൻഡ്​ ജി ന്യൂസിൽ ഗൗതമും ഗായത്രിയും

ചെറുവത്തൂർ: ഗൗതമി​െൻറ വാർത്തവായന ഒരു വർഷം പിന്നിട്ടു. ചന്തേര ഗവ.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിയായ ഗൗതം ഒരു വർഷമായി പ്രാദേശിക വാർത്തകൾ വായിച്ച് രംഗത്തുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ വിദ്യാലയ ഗ്രൂപ്പിൽ സജീവമാകുന്നതിന്​ തുടങ്ങിയ വാർത്തവായനയാണ് 365 ദിവസം പിന്നിട്ടത്. ഒരു ടി.വി വാർത്തയുടെ ശൈലിയിൽ ആകർഷകമായി അവതരിപ്പിക്കുകയാണ്​ ഗൗതമി​െൻറ രീതി.

വാർത്തകളും അതി​െൻറ വിശദാംശങ്ങളും പങ്കുവെക്കുക, ഓരോ ദിവസത്തെയും പ്രാധാന്യത്തെക്കുറിച്ച് സ്പെഷൽ എഡിഷൻ ചെയ്യുക, വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യും പോലെ വാർത്തയെ ലൈവ് ആക്കുക എന്നിവയെല്ലാം ചേർന്നാണ് വാർത്ത അവതരണം. ത​െൻറ ജി ആൻഡ്​ ജി ന്യൂസിലൂടെയാണ് ഇത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സ്കൂൾ ഗ്രൂപ്പിൽ മാത്രമല്ല നിരവധി വാട്സാപ്​ ഗ്രൂപ്പുകളിലും നിത്യേന എത്തുന്ന ഗൗതമി​െൻറ വാർത്തവായനക്ക്​ ആരാധകരുണ്ട്. 2020 ജൂണിലാണ് സ്കൂൾ ഗ്രൂപ്പിൽ ക്ലാസ്​ ടീച്ചറായ വസന്ത എല്ലാ കുട്ടികളും സ്ഥിരമായി പത്രം വായിച്ച് ഗ്രൂപ്പിൽ പങ്കുവെക്കണം എന്നാവശ്യപ്പെട്ടത്. എല്ലാ കുട്ടികളും അതേറ്റെടുത്തു. ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ നാല് ദിനപത്രങ്ങളും വിവിധ ടെലിവിഷൻ ന്യൂസ് ചാനലുകളും ശ്രദ്ധിച്ചാണ് ഗൗതം വാർത്തകൾ തയാറാക്കുന്നത്.

ദിവസത്തി​െൻറ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് സഹോദരി കൂടിയായ ഗായത്രിയാണ് ജി ആൻഡ്​ ജി ന്യൂസ് സ്പെഷൽ ചെയ്യുന്നത്. രണ്ടു പേരുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ജി ആൻഡ്​ ജി ന്യൂസ് എന്ന് വാർത്ത ചാനലിന് പേരു നൽകിയത്. ഗായത്രി പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർ സെക്കൻഡറിയിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. പിലിക്കോട് എരവിലെ ജലവിതരണ അതോറിറ്റി ജീവനക്കാരൻ ടി.വി. വിനോദി​െൻറയും ആർ.ടി.ഒ ജീവനക്കാരി പി.വി. ഷൈനിയുടെയും മക്കളാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G&G News
News Summary - G&G News One year passed
Next Story