ജനറൽ ആശുപത്രി മെഡി. കോളജാകും; എം.ബി.ബി.എസ് പ്രവേശനത്തിന് നീക്കം തുടങ്ങി
text_fieldsബദിയടുക്ക: കാസർകോട് മെഡിക്കൽ കോളജിൽ എം.ബി ബി.എസ് പ്രവേശനത്തിന് നീക്കം തുടങ്ങി. കാസർകോട് ജനറൽ ആശുപത്രി മെഡിക്കൽ കോളജ് ആക്കി അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത് ഇതിനു മുന്നോടിയാണ്.
മെഡിക്കൽ കോളജിന്റെ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. നാഷനൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനാണ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയത്. ഉക്കിനടുക്കയിൽ അക്കാദമിക്ക് ബ്ലോക്കിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.നിലവിൽ ഒ.പിയും നഴ്സിങ്ങിന്റെ ആദ്യ ബാച്ചും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രാക്ടീസ് നടക്കുന്നത് കാസർകോട് ജനറൽ ആശുപത്രിയിലായിരിക്കും.അടുത്തഘട്ടത്തിൽ എം.ബി.ബി.എസ് പ്രവേശനം നടന്നാൽ ജനറൽ ആശുപത്രിയെ പ്രയോജനപ്പെടുത്തും.നേരത്തേ മെഡിക്കൽ കോളജിന്റെ ആശുപത്രി ബ്ലോക്കായി ബദിയടുക്ക സി.എച്ച്.സിയെ പരിഗണിക്കാൻ നീക്കമുണ്ടായിരുന്നു. ഉക്കിനടുക്കയിലെ ആശുപത്രി ബ്ലോക്കിന്റെ മിനുക്കുപണികൾ തീർക്കാനുള്ള നിർദേശം നൽകിക്കഴിഞ്ഞു.

