Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right‘എല്ലി’ല്ലാത്തവരുടെ...

‘എല്ലി’ല്ലാത്തവരുടെ പി.ഡി.സിക്കാലത്തിന്റെ ഓർമക്കൂട്ടായ്മ

text_fields
bookmark_border
PDC era
cancel
camera_alt

കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജി​ലെ 1987-89 പി.​ഡി.​സി മൂ​ന്നാം ഗ്രൂ​പ് സി ​ബാ​ച്ച് തി​രു​വ​ക്കോ​ളി

ച​ന്ദ്രാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ

പാ​ല​ക്കു​ന്ന്: ടി.​എം. ജേ​ക്ക​ബി​ന്റെ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ‘എ​ൽ’ ഇ​ല്ലാ​ത്ത എ​സ്.​എ​സ്.​സി പി​ന്നി​ട്ട് പി.​ഡി.​സി​യി​ലെ​ത്തി​യ കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജി​ലെ 1987-89 പി.​ഡി.​സി മൂ​ന്നാം ഗ്രൂ​പ് സി ​ബാ​ച്ച് തി​രു​വ​ക്കോ​ളി ച​ന്ദ്രാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​മു​മ്പ് പ​ല​വ​ഴി​ക​ളി​ൽ പി​രി​ഞ്ഞു​പോ​യ​വ​രും പ​രി​ച​യം ന​ഷ്ട​പ്പെ​ട്ട​വ​രും വാ​ട്സ്ആ​പ് ഗ്രൂ​പ് വ​ഴി​യാ​ണ് സം​ഗ​മി​ച്ച​ത്. 90 പേ​രു​ണ്ടാ​യി​രു​ന്ന ബാ​ച്ചി​ലെ പ​കു​തി​യോ​ളം​പേ​രെ മാ​ത്ര​മേ ഒ​ന്നി​ച്ചു​ചേ​ർ​ക്കാ​ൻ പ​റ്റി​യു​ള്ളൂ. കൂ​ടു​ത​ൽ ക്ലാ​സ് മേ​റ്റു​ക​ളെ സം​ഘ​ടി​പ്പി​ച്ച് വീ​ണ്ടും സം​ഗ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹ​പാ​ഠി​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ൽ ഗ്രൂ​പ് അ​ഡ്മി​ൻ ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് തി​രു​വ​ക്കോ​ളി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. കെ.​ടി. നാ​യ​ർ ഭാ​വി​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ജി. ​സു​രേ​ഷ് ബാ​ബു, പി. ​വി​ശാ​ലാ​ക്ഷ​ൻ, സി.​കെ. അ​നി​ത​കു​മാ​രി, എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, പി. ​ഉ​ഷ ന​ന്ദി​നി, കെ. ​സൂ​ര്യ​പ്ര​ഭ, എ.​പി. അ​ബ്ദു​ൽ​മു​നീ​ർ, അ​ബ്ദു ബെ​ള്ളി​പ്പാ​ടി, സി. ​പ​വി​ത്ര​ൻ, എം. ​സാ​വി​ത്രി, കെ. ​പ്രീ​ത​കു​മാ​രി, ബി. ​ല​ളി​ത, ടി. ​അ​നി​ത, കെ. ​അ​നു​പ​മ, എ. ​ഗീ​ത, ബാ​ല​ൻ, പ്ര​കാ​ശ് റാ​വു, രാ​മ​കൃ​ഷ്ണ​ൻ, സാ​ജി​ത, ബാ​ല​ൻ ചെ​ർ​കാ​പാ​റ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പി. ​കൃ​ഷ്ണ​കു​മാ​രി, സൂ​ര്യ​പ്ര​ഭ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ഗാ​നം ആ​ല​പി​ച്ചു. ര​വീ​ന്ദ്ര​ൻ പാ​ല​ക്കു​ന്ന് സ്വാ​ഗ​ത​വും കെ.​ടി. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PDC era
News Summary - gathering of the PDC era
Next Story