ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
text_fieldsകാഞ്ഞങ്ങാട്: കുണ്ടംകുഴിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹാർഡ് വെയേഴ്സ് കടയും കെട്ടിടവും കത്തിനശിച്ചു. കട പൂർണമായും കത്തി. ഒരാൾക്ക് സാരമായി പൊള്ളലേറ്റു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ശിവഗംഗ ഹാർഡ് വെയേഴ്സിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീ പിടിച്ചത്. തൊട്ടടുത്ത കടയിലേക്ക് തീ പടർന്നാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഒരാൾക്ക് പരിക്കേറ്റു. തയ്യൽ തൊഴിലാളി പുരുഷോത്തമനാണ് പൊള്ളലേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കോൽ അഗ്നിരക്ഷ സേനയും ബേഡകം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കടയിലെ വെൽഡിങ് ജോലിക്കിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പെയ്ന്റ്, തിന്നറടക്കം കത്തിയത് തീ കൂടുതൽ ആളിപ്പടരാനിടയാക്കി. വൻ നാശനഷ്ടമുണ്ട്. രണ്ടുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുണ്ടംകുഴിയിലെ ഗോപാലന്റെ ഉടമസ്ഥയിലുള്ളതാണ് കട. രാമന്റെ പെട്ടിക്കടക്കാണ് തീ പിടിച്ചത്. കുണ്ടംകുഴിയിലെ വലിയ കടകളിലൊന്നാണ് തീ പിടിച്ച ഹാർഡ് വെയേഴ്സ് കട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

