കോവിഡ് മുന്നണിപ്പോരാളികൾക്ക് ഉദ്യാനം
text_fieldsജില്ല ജയിലിന് സമീപത്തൊരുക്കിയ പൂന്തോട്ടം
കാഞ്ഞങ്ങാട്: കോവിഡ് മുന്നണിപ്പോരാളികൾക്ക് ഉദ്യാനമൊരുക്കി ജില്ല ജയിൽ. കോവിഡുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സി.എഫ്.എൽ.ടി.സി സെൻററാണ് ജില്ല ജയിൽ. ഹരിത കേരള മിഷനുമായി ചേർന്നാണ് ഉദ്യാനമൊരുക്കിയത്. റിപ്പബ്ലിക് ദിനത്തിൽ ഉദ്യാനം കോവിഡ് മുന്നണിപ്പോരാളികൾക്കായി സമർപ്പിക്കും. ഉദ്യാന പരിപാലനത്തിന് മേൽനോട്ടം വഹിക്കുന്നത് ജയിൽ അന്തേവാസികളും വിമുക്തഭടന്മാരുമാണ്.
സീനപ്പൂക്കൾ, ജമന്തിപ്പൂക്കൾ, പത്തുമണിപ്പൂക്കൾ എന്നീ ഇനങ്ങളാണ് ഉദ്യാനത്തിലുള്ളത്. എസ്.എം.എസ് (സാമൂഹിക അകലം, മാസ്ക്ക്, സാനിറ്റൈസർ), സാമൂഹിക അകലവുമായി ബന്ധപ്പെട്ടും പത്തു മണിപ്പൂക്കൾ കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്. വിമുക്തഭടനായ പ്രദീപിെൻറ വീട്ടിൽ നിന്നാണ് പൂക്കളുടെ വിത്ത് കൊണ്ടുവന്നത്. ഒരു മാസത്തിനുള്ളിൽ ഉദ്യാനം ഒരുക്കി. രാവിലെയും വൈകീട്ടും വെള്ളമൊഴിച്ചാണ് ഉദ്യാനം പരിപാലിക്കുന്നത്. 2020ൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഹരിത ജയിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, ജില്ല ജയിൽ സൂപ്രണ്ട് കെ. വേണു, അസി. സൂപ്രണ്ട് എസ്. ബാബു, വിമുക്ത ഭടന്മാരായ പ്രദീപ് കുമാർ, കെ.വിജയൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.