Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസവർക്കറുടെ ഫോട്ടോയെ...

സവർക്കറുടെ ഫോട്ടോയെ ചൊല്ലി സംഘർഷം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
സവർക്കറുടെ ഫോട്ടോയെ ചൊല്ലി സംഘർഷം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്​റ്റിൽ
cancel


മംഗളൂരു: സംസ്ഥാന സർക്കാറി​െൻറ നിർദേശപ്രകാരം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറുടെ ഫോട്ടോ ഗാന്ധിക്കും മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കുമൊപ്പം പ്രദർശിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ കൂടി അറസ്​റ്റിൽ. കബക്ക സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് തൗസിഫ്, ശംസുദ്ദീൻ എന്നീ എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്​റ്റിലായത്. കോടതിയിൽ ഹാജരാക്കിയതിനുശേഷം ഇവ​രെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനേ, പുത്തൂർ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഗാന പി. കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ്​ ചെയ്തത്. കബക്ക ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ ആഷ നൽകിയ പരാതിപ്രകാരം പൊലീസ് മുമ്പ് എട്ടുപേരെ അറസ്​റ്റ്​ ചെയ്തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIVD Savarkar
News Summary - Four SDPI activists arrested for clashes over Savarkar's photo
Next Story