വീട്ടമ്മയെ മര്‍ദിച്ച് വധഭീഷണി മുഴക്കിയ നാലുപേരെ അറസ്റ്റ് ചെയ്തു
text_fieldsകാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസ് തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ട സംഭവത്തില്‍, വീട്ടമ്മയെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത നാലുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൂരിയിലെ സത്താര്‍, ഇയാളുടെ ഭാര്യ സാജിദ, ഇവരുടെ ബന്ധുക്കളായ ഉളിയത്തടുക്കയിലെ ഇബ്രാഹിം, ഇസ്മായില്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ആലംപാടി ബാഫഖി നഗറിലെ ബീഫാത്തിമയെ നാലുപേരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും മര്‍ദിക്കുകയും തുടര്‍ന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായാണ് കേസ്. ഇക്കഴിഞ്ഞ ആറിന് രാവിലെയാണ് സംഭവം. സത്താറിെൻറ പാര്‍ട്ണറും ചൂരിയിലെ ജിയ സൂപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ണറുമായ നൗഷാദിെൻറ അടുത്ത ബന്ധുവായ സ്ത്രീയുടെ സ്ഥലവും അതില്‍ നിർമിച്ച ഒരുനിലവീടും ഉളിയത്തടുക്കയിലെ സമീര്‍ 28 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിക്കുകയും അതില്‍ 20 ലക്ഷം രൂപ സത്താര്‍ മുഖേന നല്‍കുകയും ചെയ്തതായി സമീറും ഭാര്യമാതാവ് ബീഫാത്തിമയും പറയുന്നു.
ഇതേത്തുടര്‍ന്ന് വീട്ടില്‍ താമസം ആരംഭിക്കുന്നതിന് താക്കോല്‍ വിട്ടുകൊടുക്കുകയും 2020 നവംബര്‍ മുതല്‍ സമീറും കുടുംബവും വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച വിലയില്‍ ബാക്കിയുള്ള എട്ടുലക്ഷം രൂപ നല്‍കുന്നതിന് എട്ടുമാസം സമയമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, സ്ഥലവും വീടും രജിസ്റ്റര്‍ ചെയ്യാന്‍ സമയം അടുത്തതോടെ നൗഷാദ്, സമീറിെൻറ കുടുംബത്തെ വീട്ടില്‍നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ വീടിെൻറ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇറങ്ങാൻവേണ്ടി ഏറെ ബുദ്ധിമുട്ടിച്ചിട്ടും ഇറങ്ങിയില്ല. തുടര്‍ന്ന് ബീഫാത്തിമയും കുടുംബവും കഴിഞ്ഞ ഒരുമാസത്തിലധികമായി സത്താറിെൻറ വീടിനു മുന്നില്‍ സമരം നടത്തിവന്നിരുന്നു. ആറാം തീയതി രാവിലെ പതിനൊന്നരയോടെ സമരം നടത്തി തിരികെ പോകുന്നതിനിടയിലാണ് പ്രതികളുടെ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

