Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻമയക്കുമരുന്ന് വേട്ട യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
text_fieldsbookmark_border
മയക്കുമരുന്നുമായി പിടിയിലായവർ
കാഞ്ഞങ്ങാട്: ബേക്കൽ പൊലീസിന്റെ വൻമയക്കുമരുന്ന് വേട്ടയിൽ യുവതി ഉൾപ്പെടെ നാലു പേർ പിടിയിലായി. ചട്ടഞ്ചാൽ തെക്കിൽ എം. അബൂബക്കർ (35), അമീന അസറ (23), കല്യാണ നഗറിലെ എ.കെ. വസീം (32), ബംഗളൂരു സ്വദേശി സൂരജ് (31) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ബേക്കൽ പൊലീസ് ഉദുമ പള്ളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 150 ഗ്രാമിലേറെ എം.ഡി.എം.എ പ്രതികളിൽനിന്ന് കണ്ടെടുത്തു.
കാസർകോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു സംഘം. അമീന അസറ അബൂബക്കറിന്റെ ഭാര്യയാണെന്ന് പറയുന്നു.
ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന മയക്കുമരുന്നാണ് പിടിയിലായതെന്നാണ് സൂചന.
Next Story

