Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅജാനൂരിൽ 33.18 ഏക്കറിൽ...

അജാനൂരിൽ 33.18 ഏക്കറിൽ ടൂറിസം പദ്ധതിക്ക് ശിലയിട്ടു

text_fields
bookmark_border
അജാനൂരിൽ 33.18 ഏക്കറിൽ ടൂറിസം പദ്ധതിക്ക് ശിലയിട്ടു
cancel
camera_alt

ബേ​ക്ക​ൽ ടൂ​റി​സം വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ ദീ​പം തെ​ളി​യി​ക്കു​ന്നു

കാ​സ​ർ​കോ​ട്: ബേ​ക്ക​ൽ ടൂ​റി​സം വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് പൊ​തു​മ​രാ​മ​ത്ത്–​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്റെ ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. 2025ൽ 2,50,52,366 ​ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ 28 ല​ക്ഷ​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും മൊ​ത്ത​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 11.30 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​തി​ന്റെ തെ​ളി​വാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ലോ​ക​ത്ത് സ​ന്ദ​ർ​ശി​ക്കേ​ണ്ട 50 പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി ന്യൂ​യോ​ർ​ക് ടൈം​സ് കേ​ര​ള​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​തും ടൈം​സ് മാ​ഗ​സി​ൻ ലോ​ക​ത്ത് ക​ണ്ടി​രി​ക്കേ​ണ്ട പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ കേ​ര​ള​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബേ​ക്ക​ൽ റി​സോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ റി​സോ​ർ​ട്ട് സൈ​റ്റാ​യ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 33.18 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ബേ​ക്ക​ൽ ടൂ​റി​സം വി​ല്ലേ​ജ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ, അ​മ​രാ​വ​തി ഗ്രൂ​പ്പ് എം.​ഡി സി. ​ച​ന്ദ്ര​ശേ​ഖ​ര എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്​ കെ.​കെ. സോ​യ, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​ജാ​ത, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, അ​ജാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്റ്‌ മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സ​ബീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​തീ​ഷ് വെ​ള്ളം​ത​ട്ട, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​വി. കാ​വ്യ, കെ. ​ര​തീ​ഷ്, ബി.​ആ​ർ.​ഡി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എം. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​ത്താ​രി, അ​ജാ​നൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​യി ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ടൂ​റി​സം ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് പ​രി​പാ​ടി​യി​ൽ പ​ദ്ധ​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ സു​ക​ന്യ ന​മ്പ്യാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബി.​ആ​ർ.​ഡി.​സി എം.​ഡി പി. ​ഷി​ജി​ൻ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ഭ​ര​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism projectKasargod NewsMalayalam News
News Summary - Foundation stone laid for tourism project on 33.18 acres in Ajanur
Next Story