Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനെഞ്ചിൻകൂടൊരു പന്ത്;...

നെഞ്ചിൻകൂടൊരു പന്ത്; ബൂട്ടണിഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരും

text_fields
bookmark_border
നെഞ്ചിൻകൂടൊരു പന്ത്; ബൂട്ടണിഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരും
cancel
camera_alt

എ.​ഐ.​വൈ.​എ​ഫ് ജി​ല്ല ക​മ്മ​ിറ്റി നേ​തൃ​ത്വ​ത്തി​ല്‍ ച​ട്ട​ഞ്ചാ​ൽ എം.​സി.​ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ

ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍നി​ന്ന് 

ചട്ടഞ്ചാല്‍: ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് സി.പി.ഐ-എ.ഐ.വൈ.എഫ് നേതാക്കള്‍. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ചട്ടഞ്ചാൽ എം.സി. ടർഫ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരത്തിലാണ് സി.പി.ഐ സംസ്ഥാന-ജില്ല നേതാക്കളും എ.ഐ.വൈ. എഫ് ജില്ല- മണ്ഡലം നേതാക്കളും ബൂട്ടണിഞ്ഞത്.

സി.പി.ഐ ജില്ല സെക്രട്ടറി സി.പി.ബാബു, സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എം. ശ്രീജിത്ത്, പ്രസിഡന്റ് എം.സി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകൾ ഇറങ്ങിയത്. മണ്ഡലം കമ്മിറ്റി ടീമുകള്‍ തമ്മിലായിരുന്നു മത്സരം. വിജയികൾക്ക് സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partiesfootball lovers
News Summary - football lovers- political parties wearing boots
Next Story