Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫ്യൂസ് ഉൗരി,...

ഫ്യൂസ് ഉൗരി, റഫ്രിജറേറ്ററിലെ ഭക്ഷണം കേടായി; നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
court
cancel

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വൈ​ദ്യു​തി സ​പ്ലൈ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പി​ഴ​വു​മൂ​ലം വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ച്ച ഭ​ക്ഷ​ണം കേ​ടു​വ​ന്ന​തി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഉ​പ​ഭോ​ക്തൃ പ​രാ​തി പ​രി​ഹാ​ര ഫോ​റ​മാ​ണ്​ 'മെ​സ്‌​കോ​മി'​നോ​ട് ഉ​ത്ത​ര​വി​ട്ട​ത്. ഉ​ള്ളാ​ൾ മി​ല്ല​ത്ത് ന​ഗ​റി​ലെ ക​ബീ​ർ ഉ​ള്ളാ​ളാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

2018 ജൂ​ൺ 12ന് ​ക​ബീ​റി​ന് 1787 രൂ​പ​യു​ടെ വൈ​ദ്യു​തി ബി​ൽ വ​ന്നി​രു​ന്നു. ജൂ​ൺ 27ന് ​ആ​യി​രു​ന്നു ബി​ൽ അ​ട​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. എ​ന്നാ​ൽ, ബി​ൽ തു​ക ജൂ​ൺ 14 ന് ​ത​ന്നെ അ​ട​ച്ച്​ ഇ​യാ​ളും കു​ടും​ബ​വും ഭാ​ര്യ വീ​ട്ടി​ലേ​ക്ക് വി​രു​ന്നി​നു പോ​യി. മ​ത്സ്യം, ആ​ട്ടി​റ​ച്ചി, പ​ച്ച​ക്ക​റി​ക​ൾ, ഐ​സ്ക്രീം തു​ട​ങ്ങി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ച്ചാ​യി​രു​ന്നു വി​രു​ന്നു​പോ​യ​ത്. തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ റ​ഫ്രി​ജ​റേ​റ്റ​റി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ ബി​ൽ അ​ട​ച്ചി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ഫ്യൂ​സ്​ ഊ​രി​യ​താ​യി അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്നാ​ണ്​ ​പ​രാ​തി​യു​മാ​യി ഉ​പ​​ഭോ​ക്തൃ ഫോ​റ​ത്തി​ലെ​ത്തി​യ​ത്. കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​െൻറ വി​ല​യാ​യി 4,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5,000 രൂ​പ​യും ഒ​രു മാ​സ​ത്തി​ന​കം ന​ൽ​കാ​ൻ 'മെ​സ്‌​കോം' ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഉ​പ​ഭോ​ക്തൃ ഫോ​റം ഉ​ത്ത​ര​വി​ട്ടു. പ്ര​സി​ഡ​ൻ​റ് കെ. ​പ്ര​കാ​ശ് , അം​ഗ​ങ്ങ​ളാ​യ ലാ​വ​ണ്യ എം. ​റെ​യ്, പി.​വി. ലിം​ഗ​രാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഉ​പ​ഭോ​ക്തൃ ഫോ​റ​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensation
News Summary - food wasted in refrigerator; Judgment to pay compensation
Next Story