Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറെയിൽപാളത്തിൽ...

റെയിൽപാളത്തിൽ ഇരുമ്പുപാളി; തമിഴ് യുവതി അറസ്റ്റിൽ

text_fields
bookmark_border
റെയിൽപാളത്തിൽ ഇരുമ്പുപാളി; തമിഴ് യുവതി അറസ്റ്റിൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ടി​ക്കു​ളം തൃ​ക്ക​ണ്ണാ​ട് റെ​യി​ൽ​പാ​ള​ത്തി​ൽ ഇ​രു​മ്പു​പാ​ളി വെ​ച്ച് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ക​ള്ള​കു​റി​ച്ചി സ്വ​ദേ​ശി​നി വി. ​ക​ന​ക​വ​ല്ലി​യാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 20ന് ​വൈ​കീട്ട് തൃ​ക്ക​ണ്ണാ​ട് റെ​യി​ൽ​പാ​ള​ത്തി​നു മു​ക​ളി​ൽ റെ​യി​ൽ​വേ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​വ് റ​ഫ​റ​ൻ​സ് പി​ല്ല​ർ എ​ടു​ത്തു​വെ​ച്ച് അ​പ​ക​ടം വ​രു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബേ​ക്ക​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ബേ​ക്ക​ൽ ഡി ​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽ​കു​മാ​ർ റെയി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന​യെ​കൂ​ടി ചേ​ർ​ത്ത് പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ന​ക​വ​ല്ലി​യും കു​ടും​ബ​വും പ​ള്ളി​ക്ക​ര അ​ര​ളി​ക്ക​ട്ട എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ച്ച് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ്. പാ​ള​ത്തി​ൽ വെ​ച്ച ക​ർ​വ് റ​ഫ​റ​ൻ​സ് പി​ല്ല​ർ നീ​ള​ത്തി​ലു​ള്ള ഉ​രു​ക്കു​ക​മ്പി​യും അ​റ്റ​ത്ത് കോ​ൺ​ക്രീ​റ്റ് ക​ട്ട​യു​മാ​ണ്. 30 കി​ലോ​യി​ല​ധി​കം തൂ​ക്കം വ​രു​ന്ന ഉ​രു​ക്കു​ക​മ്പി പാ​ള​ത്തി​ൽ ​െവ​ച്ചി​രു​ന്ന​ത് മ​റു​വ​ശ​ത്തെ ഗു​ഡ്സ് ട്രെ​യി​നി​ന്റെ ലോ​ക്കോ പൈ​ല​റ്റ് കാ​ണാ​ൻ ഇ​ട​യാ​യ​തു​കൊ​ണ്ടാ​ണ് അ​തേ​സ​മ​യം ക​ട​ന്നു പോ​കേ​ണ്ടി​യി​രു​ന്ന ചെ​ന്നൈ എക്സ്​പ്രസ് ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​​പ്പെ​ട്ട​ത്.

അ​ന്വേ​ഷ​ണ​സം​ഘം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ല​ധി​കം പേ​രെ ചോ​ദ്യം​ചെ​യ്തു. നി​ര​വ​ധി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണം ക​ന​ക​വ​ല്ലി​യി​ലേ​ക്ക് എ​ത്തി​യ​ത്. ട്രെ​യി​ൻ ത​ട്ടി കോ​ൺ​ക്രീ​റ്റ് ക​ട്ട ഇ​ള​കി​മാ​റി​ക്കി​ട്ടി ഉ​രു​ക്കു​ക​മ്പി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് ഇ​ങ്ങ​നെ പാ​ള​ത്തി​ൽ​െ​വ​ച്ച​തെ​ന്ന് ക​ന​ക​വ​ല്ലി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ബേ​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ യു.​പി. വി​പി​ൻ, റ​യി​ൽവേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് പാ​ല​ക്കാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. കേ​ശ​വദാ​സ്, ആ​ർ.​പി.​എ​ഫ് മം​ഗ​ളൂ​രു ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​അ​ക്ബ​ർ അ​ലി, എ​സ്.​ഐ. അ​ജി​ത് അ​ശോ​ക്, ബേ​ക്ക​ൽ എ​സ്.​ഐ എം. ​ര​ജ​നീ​ഷ്, എ​സ്.​ഐ സാ​ജു തോ​മ​സ്, എ.​എ​സ്.​ഐ ബി​നോ​യ്‌ കു​ര്യ​ൻ, പൊ​ലീ​സു​കാ​രാ​യ പ്ര​മോ​ദ്, സു​ധീ​ർ ബാ​ബു, സ​നീ​ഷ് കു​മാ​ർ വി​ജേ​ഷ്, ദി​ലീ​ദ്, പ​ദ്മ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ശ്രീ​കാ​ന്ത്, അ​ജീ​ഷ്, രാ​മ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ്, സ​ത്താ​ർ എ​ന്നി​വ​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - fixated iron plate on railway track. tamil woman arrested
Next Story