Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിരോധിച്ച...

നിരോധിച്ച നോട്ടുകളുടെ വ്യാജനുമായി അഞ്ചംഗ സംഘം പിടിയിൽ; അഞ്ചു കോടി കണ്ടെത്തിയത്​ കാസർകോട്ട്

text_fields
bookmark_border
നിരോധിച്ച നോട്ടുകളുടെ വ്യാജനുമായി അഞ്ചംഗ സംഘം പിടിയിൽ; അഞ്ചു കോടി കണ്ടെത്തിയത്​ കാസർകോട്ട്
cancel

ബംഗളൂരു: രാജ്യത്ത് നിരോധിച്ച 500 രൂപയുടെയും 1000 രൂപയുടെയും വ്യാജ നോട്ടുകൾ അച്ചടിച്ച അഞ്ചംഗ സംഘം ബംഗളൂരുവിൽ അറസ്​റ്റിലായി. ഇവരിൽനിന്ന് 5.80 കോടിയുടെ നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.അന്തർസംസ്ഥാന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

80 ലക്ഷത്തിെൻറ നോട്ടുകൾ ബംഗളൂരുവിൽനിന്നും അഞ്ചു കോടിയുടെത്​ കാസർകോടുനിന്നുമാണ് പിടിച്ചെടുത്തത്. ബംഗളൂരു കെ.ആർ.പുരത്ത് താമസിക്കുന്ന സുരേഷ് കുമാർ (32), രാജാജി നഗറിൽ താമസിക്കുന്ന രാമകൃഷ്ണ (32), ആനേക്കൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്ങസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്​റ്റിലായത്.

പിടിയിലായ വെങ്കടേഷ് ബി.ബി.എം.പിയിലെ ഉപ കരാറുകാരനാണ്. സുരേഷ് കുമാറും രാമകൃഷ്ണനും വസ്ത്രവ്യാപാരികളം മഞ്ജുനാഥും ദയാനന്ദും കർഷകരുമാണ്. സംഘത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fakebanned notes
News Summary - Five-member team nabbed with banned notes fake
Next Story