Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗോഡൗണിന് തീപിടിച്ചു;...

ഗോഡൗണിന് തീപിടിച്ചു; ലക്ഷം രൂപയുടെ നഷ്ടം

text_fields
bookmark_border
ഗോഡൗണിന് തീപിടിച്ചു; ലക്ഷം രൂപയുടെ നഷ്ടം
cancel
camera_alt

കോട്ടച്ചേരി മത്സ്യമാർക്കറ്റിനു സമീപം തീപടർന്നപ്പോൾ

കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി ന​ഗ​ര​സ​ഭ മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പം തീ​പി​ടി​ത്തം. തീ ​പ​ട​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ഗോ​ഡൗ​ണി​ന് തീ ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മാ​ർ​ക്ക​റ്റിന് സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ത്തി​ലും പു​ല്ലു​ക​ൾ​ക്കും തീ​പി​ടി​ച്ച് പ​ട​രു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​ത് ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. കാ​ട്ടു ചെ​ടി​ക​ളു​ടെ ഉ​ണ​ങ്ങി​യ വ​ള്ളി​ക​ളി​ലൂ​ടെ തീ ​പ​ട​ർ​ന്നാ​ണ് വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന് മു​ക​ളി​ലെ ഗോ​ഡൗ​ണി​ന് തീ ​പി​ടി​ച്ച​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലു​ള്ള കെ.​ടി. ഇ​ബ്രാ​ഹീ​മി​ന്‍റെ കൂ​ളി​ക്കാ​ട് ട്രേ​ഡേ​ഴ്​​സി​ന്‍റെ ഗോ​ഡൗ​ണി​നാ​യി​രു​ന്നു തീ ​പി​ടി​ച്ച​ത്. പൈ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി. ല​ക്ഷം​രൂ​പ ന​ഷ്ട​മു​ണ്ട്.

മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് പ​ട​ർ​ന്നു​പി​ടി​ച്ച തീ ​അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്​​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ ​അ​ണ​ച്ച​തി​നു​ശേ​ഷ​മാ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും തീ​യും പു​ക​യും സ​മീ​പവാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ക​ട പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ തു​റ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ക​ട​ക്കു മു​ക​ളി​ൽ ക​യ​റി ഗ്ലാ​സ് ത​ക​ർ​ത്താ​ണ് അ​ഗ്നി​ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ ക​ട​ക്കു​ള്ളി​ൽ ക​ട​ന്ന് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പെ​യി​ൻ​റി​ന് തീ​പി​ടി​ക്കും മു​മ്പ് ഫ​യ​ർ​ഫോ​ഴ്​​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​യ​ണ​ച്ച​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekanjhagadu
News Summary - fire in kanjhagadu
Next Story