Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊന്നക്കാട്...

കൊന്നക്കാട് എസ്റ്റേറ്റിലും വനാതിർത്തിയിലും തീപിടിത്തം

text_fields
bookmark_border
കൊന്നക്കാട് എസ്റ്റേറ്റിലും വനാതിർത്തിയിലും തീപിടിത്തം
cancel
camera_alt

കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം

കാ​ഞ്ഞ​ങ്ങാ​ട്: കൊ​ന്ന​ക്കാ​ട് നെ​ല്ലി​മ​ല​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ത്തി​ൽ തീ​പി​ടി​ത്തം. പ​ട​ർ​ന്നു​പി​ടി​ച്ച തീ ​ത​ക്ക​സ​മ​യ​ത്ത് വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നാ​ൽ വ​ലി​യ​അ​പ​ക​ടം ഒ​ഴി​വാ​യി. ഫെ​ലി​ക്സ്, സി.​ജെ. മാ​ത്യു, റോ​ഷ​ൻ ചെ​രു​മ്പ​ക്കു​നേ​ൽ എ​ന്നി​വ​രു​ടെ​യും മാ​നു​വ​ൽ എ​സ്റ്റേ​റ്റി​ന്റെ​യും റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ ഭീ​മ​ന​ടി സെ​ക്ഷ​നി​ലെ ഒ​ട്ടേ​മാ​ളം വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ​ഭൂ​മി​യാ​ണ് ഈ​സ്ഥ​ല​ങ്ങ​ൾ. തീ​പി​ടി​ത്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഭീ​മ​ന​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ഒ. ​സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ​കെ​ടു​ത്തു​വാ​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഭീ​മ​ന​ടി സെ​ക്ഷ​നി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ യ​ദു​കൃ​ഷ്ണ​ൻ, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ, നി​തി​ൻ ച​ന്ദ്ര​ൻ, ന​ന്ദ​കു​മാ​ർ, ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്റാ​യ സ​ന്തോ​ഷ്, ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഫ​യ​ർ വാ​ച്ച​ർ​മാ​രാ​യ സ​ന്ദീ​പ്, അ​ജീ​ഷ്, ബി​നു, രാ​ജ​ൻ, വി​പി​ൻ ബാ​ബു, മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​കെ​ടു​ത്തി.

കു​ത്ത​നെ​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് തീ​കെ​ടു​ത്തു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ച​ത്. അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​യി​ട്ടു​ണ്ടെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​രാ​ഹു​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireforest fireKasaragod NewsKasaragod
News Summary - Fire breaks out in Konnakaud Estate and forest boundary
Next Story