Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപ്പളയിലെ ഹോട്ടലില്‍ ഉപയോഗജലം അശാസ്ത്രീയ സംസ്‌കരണം നടത്തയതിന് പിഴ

text_fields
bookmark_border
ഉപ്പളയിലെ ഹോട്ടലില്‍ ഉപയോഗജലം അശാസ്ത്രീയ സംസ്‌കരണം നടത്തയതിന് പിഴ
cancel

കാസർകോട്: മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഉപ്പളയിലെ ഹോട്ടലില്‍നിന്നുള്ള ഉപയോഗജലം അശാസ്ത്രീയമായി സംസ്‌കരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്ക് 25,000 രൂപ പിഴ ചുമത്തി. റസ്റ്റാറന്റിന് പിന്‍ഭാഗത്തുള്ള ഉടമയുടെ ഒഴിഞ്ഞ പറമ്പിലേക്ക് മലിനജലം ഒഴുക്കിവിട്ട് കെട്ടിനിക്കുകയും ക്വാര്‍ട്ടേഴ്സിലേക്കും മറ്റും ദുര്‍ഗന്ധം എത്തുകയും കൊതുക് വ്യാപിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടാഴ്ചക്കകം ശാസ്ത്രീയമായ രീതിയില്‍ സോക് പിറ്റ് സ്ഥാപിച്ച് മലിന ജലം സംസ്‌കരിക്കുന്നതിന് ഉടമക്ക് നിര്‍ദേശം നല്‍കി. ഉദുമയിലെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ പച്ചിലകള്‍ പുഴതീരത്ത് നിക്ഷേപിച്ച് ദുര്‍ഗന്ധത്തിന് കാരണമായതിന് ഉടമക്ക് 15,000 രൂപ പിഴയിട്ടു. പരിശോധനക്ക് ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി.മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം വി.എം ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രജനി, എം. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fine imposed on Uppala hotel for unscientific sewage disposal
Next Story