റോഡ് ശോച്യാവസ്ഥക്കെതിരെ തിരുവോണ നാളിൽ ഉപവാസം
text_fieldsതിരുവോണ നാളിൽ ചട്ടമല വെളിച്ചാംതോട് നിവാസികൾ നടത്തിയ ഉപവാസസമരം
നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്ത് പത്താംവാർഡിലെ ചട്ടമല വെളിച്ചാംതോട്പറമ്പ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമായി നാട്ടുകാർ തിരുവോണനാളിൽ ഉപവസിച്ചു.
30 കൊല്ലത്തോളം പഴക്കമുള്ള ഈ റോഡിൽ കാൽനടപോലും സാധ്യമല്ലാതായിട്ട് വർഷങ്ങളായി. എന്നിട്ടും ഇതുവരെയായി പഞ്ചായത്ത് മുതലുള്ള അധികാരികളുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. ഇതിനെതിരെയായിരുന്നു തിരുവോണനാളിലെ പ്രതിഷേധം.
അവഗണന തുടരുകയാണെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കുമെന്ന് സമരസമിതി സെക്രട്ടറി ജെസ്റ്റിൻ മാത്യു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

