ജില്ലയിൽ വ്യാപക റെയ്ഡ്; 15 പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന
text_fieldsകാഞ്ഞങ്ങാട്: ഡി.ഐ.ജിയുടെ കോമ്പിങ് ഓപറേഷനിൽ ജില്ലയിൽ നിരവധിപേർ കുടുങ്ങി. കാഞ്ഞങ്ങാട്ട് ഓട്ടോയിൽ കടത്തിയ അയ്യായിരത്തിലേറെ നിരോധിത പാൻമസാല പാക്കറ്റുകൾ പിടിച്ചു. പള്ളിക്കരയിൽ ചൂതാട്ടസംഘവും പിടിയിലായി. കഴിഞ്ഞദിവസം രാത്രി മുഴുവനും പുലർച്ചെയുമായി ജില്ലയിലെ 15 പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടായി.
പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ, സംശയസാഹചര്യത്തിൽ കാണപ്പെട്ടവരും സംഘർഷത്തിലേർപ്പെട്ടവരുമാണ് പിടിയിലായത്. ലഹരി വസ്തുക്കളുമായും മദ്യലഹരിയിൽ വാഹനം ഓടിച്ചവരും കസ്റ്റഡിയിലായി. കാസർകോട് ചെട്ടുംകുഴിയിലെ മുഹമ്മദ് നാസിമിനെ 31 ഓട്ടോയിൽ കൊണ്ടുവന്ന 5777 പാക്കറ്റ് പാൻമസാലകളുമായി ഹോസ്ദുർഗ് പൊലീസ് പിടികൂടി. മാവുങ്കാലിൽനിന്നും തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്.
പള്ളിക്കര ഹാർബർ റോഡിന് സമീപം പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട ചിത്താരിയിലെ പി.കെ. അബ്ദുല്ല 62, കല്ലിങ്കാലിലെ മുഹമ്മദ് കുഞ്ഞി 64, പൂച്ചക്കാടിലെ പി. അബ്ദുറഹ്മാൻ 60, പൂച്ചക്കാടിലെ എം. ഗഫൂർ 47, ചിത്താരിയിലെ ഷെയ്ഖ് അഹമ്മദ് 62, മുക്കൂടിലെ പി. മുഹമ്മദ് കുഞ്ഞി 48 എന്നിവരെ ബേക്കൽ പൊലീസ് പിടികൂടി. 2020 രൂപ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

