Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബി.ജെ.പിയിലെ...

ബി.ജെ.പിയിലെ പൊട്ടിത്തെറി സി.പി.എം ബന്ധത്തിന്‍റെ ബാക്കിപത്രം -എ.അബ്ദുൽ റഹ്മാൻ

text_fields
bookmark_border
cpm bjp
cancel

കാ​സ​ർ​കോ​ട്: ബി.​ജെ.​പി​യും സി.​പി.​എ​മ്മും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണ് ബി.​ജെ.​പി​യി​ലെ പൊ​ട്ടി​ത്തെ​റി​യെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ. ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മെ​ല്ലാം അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ര​ഹ​സ്യ ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു.

അ​ധി​കാ​ര​ത്തി​നും പ​ണ​ത്തി​നും വേ​ണ്ടി​യു​ള്ള പ​ര​സ്പ​ര ധാ​ര​ണ​യി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് -ഗു​ണ്ടാ മാ​ഫി​യ​ക​ളും കൈ​കോ​ർ​ത്തി​രു​ന്നു. അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ആ​ദ​ർ​ശം വ​ലി​ച്ചെ​റി​യു​ന്ന സി.​പി.​എ​മ്മും ബി.​ജെ.​പി​യും സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞ് മാ​പ്പു​പ​റ​യ​ണം. മ​റ്റു​ള്ള​വ​രെ 'കോ-​ലീ-​ബി'​യെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ന്ന സി.​പി.​എം, അ​ധി​കാ​ര​ത്തി​നും സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും പ​ണ​ത്തി​നും​വേ​ണ്ടി ചെ​ങ്കൊ​ടി ആ​ർ.​എ​സ്.​എ​സി​ന്റെ കാ​ൽ​ക്കീ​ഴി​ൽ പ​ര​വ​താ​നി​യാ​ക്കി മാ​റ്റു​ക​യാ​ണ്.

ഇ​തൊ​ന്നും അ​ണി​ക​ൾ അ​ധി​ക​കാ​ലം സ​ഹി​ക്കി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബി.​ജെ.​പി ഓ​ഫി​സ് സ്വ​ന്തം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ച് താ​ഴി​ട്ടു​പൂ​ട്ടി​യ​ത്. ര​ണ്ട് പാ​ർ​ട്ടി​ക​ളാ​ണെ​ങ്കി​ലും ഒ​രു​മെ​യ്യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​പി.​എ​മ്മി​നും ബി.​ജെ.​പി​ക്കും ര​ണ്ട് ഓ​ഫി​സു​ക​ളു​ടെ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടു​മ​റി​ക്കാ​ൻ, ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ​നി​ന്നും അ​ടു​ത്ത​കാ​ല​ത്ത് സി.​പി.​എ​മ്മി​ൽ ചേ​ക്കേ​റി​യ​വ​ർ പ​ണം കൈ​പ്പ​റ്റി​യ ക​ഥ​ക​ൾ ഇ​പ്പോ​ഴും അ​ങ്ങാ​ടി​പ്പാ​ട്ടാ​ണെ​ന്നും അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumblamuslim leagueCPM-BJP deal
News Summary - explosion in BJP is the remnant of CPM alliance - A Abdurahman
Next Story