Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശി​ൽ​പി​യു​ടെ...

ശി​ൽ​പി​യു​ടെ ഭാ​വ​പ്ര​പ​ഞ്ചം തു​റ​ന്നു​കാ​ട്ടി ‘ഒ​രേ ഒ​രു കാ​നാ​യി’ ചി​ത്ര​പ്ര​ദ​ർ​ശ​നം

text_fields
bookmark_border
ശി​ൽ​പി​യു​ടെ ഭാ​വ​പ്ര​പ​ഞ്ചം തു​റ​ന്നു​കാ​ട്ടി  ‘ഒ​രേ ഒ​രു കാ​നാ​യി’ ചി​ത്ര​പ്ര​ദ​ർ​ശ​നം
cancel
camera_alt

കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ചി​ത്ര​കാ​ർ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ‘ഒ​രേ ഒ​രു കാ​നാ​യി’ സം​സ്ഥാ​ന ചി​ത്ര​പ്ര​ദ​ർ​ശ​നം

കാ​ഞ്ഞ​ങ്ങാ​ട്: കാ​രി​രു​മ്പി​ന്‍റെ ദൃ​ഢ​ത​യു​ള്ള ശി​ൽ​പ​ങ്ങ​ൾ​കൊ​ണ്ട് കേ​ര​ളീ​യ ക​ലാ​ഭൂ​പ​ട​ത്തി​ൽ വേ​റി​ട്ട ക​ലാ​വി​രു​ന്നൊ​രു​ക്കി​യ കാ​നാ​യി കു​ഞ്ഞി​രാ​മ​ന് ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് ആ​ദ​ര​വ് ന​ൽ​കി ചി​ത്ര​കാ​ർ കേ​ര​ള. കു​ത്തി​വ​ര​ഞ്ഞും ബ്ര​ഷ് കൊ​ണ്ട് ചാ​യം​തേ​ച്ചും ഓ​രോ ക​ലാ​കാ​ര​നും കാ​നാ​യി​യെ വ​ര​ച്ച​പ്പോ​ൾ അ​ത് ശി​ൽ​പ​ക​ലാ​കാ​ര​ന് ല​ഭി​ക്കു​ന്ന വ​ലി​യ ആ​ദ​ര​വാ​യി മാ​റി.

ചി​ത്ര​കാ​ർ കേ​ര​ള സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഒ​രേ ഒ​രു കാ​നാ​യി’ എ​ന്ന പ്ര​ദ​ർ​ശ​നം ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഒ​മ്പ​തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ടു​വ​രെ​യു​ള്ള ചി​ത്ര​കാ​ര​ൻ​മാ​രു​ടെ വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. കേ​ര​ള ല​ളി​ക​ല അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​നാ​യി​രി​ക്കു​മ്പോ​ഴാ​ണ് കാ​നാ​യി കാ​ഞ്ഞ​ങ്ങാ​ട് അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി സ്ഥാ​പി​ച്ച​ത്. അ​തേ ഗാ​ല​റി​യി​ൽ ചി​ത്ര​കാ​ര​ന്മാ​ർ ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് സ്നേ​ഹാ​ദ​ര​വൊ​രു​ക്കി​യ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

ചി​ത്ര​കാ​ര​ൻ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​രാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ കോ​ഓ​ഡി​നേ​റ്റ​ർ. അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജ്, അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ, പൊ​ന്ന്യം ച​ന്ദ്ര​ൻ, മാ​വേ​ലി​ക്ക​ര ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് വൈ​ലൂ​ർ, കാ​ര​ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, സു​നി​ൽ അ​ശോ​ക​പു​രം, ശ്രീ​ജ പ​ള്ളം, പി.​ജി. ശ്രീ​നി​വാ​സ​ൻ, കെ. ​ഷെ​രീ​ഫ്, പ്ര​ദീ​പ്കു​മാ​ർ തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ 75 ചി​ത്ര​കാ​ര​ന്മാ​ർ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ച​രി​ത്ര​കാ​ര​ൻ ഡോ. ​സി. ബാ​ല​ൻ, ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട്, ശി​ൽ​പി ചി​ത്ര​ൻ കു​ഞ്ഞി​മം​ഗ​ലം, പ്ര​ഭാ​ക​ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, അ​നി​ൽ പു​ളി​ക്കാ​ൽ, രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibitionKanayi Kunhiramanartist
News Summary - exhibition reveals the artist’s world
Next Story