ഏറനാട് പാളം വിട്ടു; എങ്കിലും പാളം തെറ്റാതെ യാത്രാ കൂട്ടായ്മ
text_fieldsഏറനാട് ട്രെയിൻ യാത്രാ ഗ്രൂപ്പ് ആഭിമുഖ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ ആകാശവാണി പ്രോഗ്രാം എക്സി.കെ വി ശരത്ചന്ദ്രന് ജില്ലാ ജിയോളജിസ്റ്റ് കെ.ആർ ജഗദീഷ് ഉപഹാരം നൽകുന്നു
കാഞ്ഞങ്ങാട്: ഏറനാട്-ട്രയിൻ സർവീസ് കോവിഡ് കാലത്തിനിടയിൽ പാളം വിട്ടുവെങ്കിലും യാത്രാ കൂട്ടായ്മ പാളം തെറ്റിയില്ല. കാസർകോടു ജില്ലയിൽ നിന്നും കണ്ണൂരിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സാംസ്കാരിക ഐക്യം തീർത്ത പ്രധാന ട്രയിനായിരുന്നു ഏറനാട് എക്സ്പ്രസ്. നിരവധി കൂട്ടായ്മകൾ കൊണ്ട് സജീവമായിരുന്ന ഏറനാട് സർവീസ് 2019 മാർച്ച് 24ന് സമ്പൂർണ അടച്ചിടലിനെ തുടർന്നാണ് നിർത്തിവെച്ചത്. മറ്റ് ട്രയിനുകൾ പലതും പാളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഓർമ്മകൾ നിറയുന്ന ഏറനാട് െട്രയിൻ മാത്രം തിരിച്ചെത്തിയില്ല.
കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് ഏറനാട് െട്രയിൻ യാത്രക്കാർ (കാഞ്ഞങ്ങാട്) സൗഹൃദ സംഗമ കൂട്ടായ്മ സംഘടിപ്പിച്ചത്. ചടങ്ങിൽ മൂലൂർ, തിരുനെല്ലൂർ കരുണാകരൻ എന്നീ കവിത പുരസ്കാരങ്ങൾ നേടിയ കവിയും റിട്ട. സീനിയർ ജിയോളജിസ്റ്റുമായ ദിവാകരൻ വിഷ്ണുമംഗലം, മികച്ച റേഡിയോ നാടകത്തിനുള്ള ദേശീയ പുരസ്കാരം നേടിയ നാടകകൃത്തും ചെറുകഥാകൃത്തുമായ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.വി ശരത്ചചന്ദ്രൻ എന്നിവരെ അനുമോദിച്ചു. ജില്ലാനാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.എം മാത്യു ഉപഹാരം നൽകി. സീനിയർ ജിയോളജിസ്റ്റ് ജഗദീഷ് അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജിത്, റിട്ട എസ്.ഐ കുഞ്ഞമ്പു, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വകുപ്പ് കെ. പ്രജിത് കുമാർ, രവീന്ദ്രൻ രാവണേശ്വരം, ബാലകൃഷ്ണൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു. മനോജ് കുമാർ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.