എൻഡോസൾഫാൻ: ഭരണകൂടത്തിന്‍റേത് കൊടിയ കുറ്റം -സഞ്ജയ് മംഗള ഗോപാൽ
text_fieldsഎൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ
സഞ്ജയ് മംഗള ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: വായുവും മണ്ണും വെള്ളവും വിഷമയമാക്കുക വഴി ഭരണകൂടം ചെയ്തതു കൊടിയ കുറ്റമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനും മുംബൈയിലെ ചേരിനിവാസികളുടെ പാർപ്പിടാവകാശ സമരനേതാവുമായ സഞ്ജയ് മംഗള ഗോപാൽ. എൻഡോസൾഫാൻ വിഷമഴ വർഷിച്ചതിന് സർക്കാറിനെതിരെ പിഴയിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഐക്യദാർഢ്യ സമിതി ചെയർപേഴ്സൻ ഡോ. സോണിയ ജോർജ് അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സമര നായിക ലീലാകുമാരിയമ്മ, കെ. അജിത, പ്രഫ. കുസുമം ജോസഫ്, സി.ആർ. നീലകണ്ഠൻ, എസ്. രാജീവൻ, ജോൺ പെരുവന്താനം, അഡ്വ. പി.എ. പൗരൻ, പ്രഫ. ഗോപിനാഥൻ, പി.ടി. ജോൺ, പി.കെ. രവീന്ദ്രൻ, സി.എച്ച്. ബാലകൃഷ്ണൻ, എം.കെ. ദാസൻ, വിനോദ് പയ്യട, സാഹിദ ഇല്യാസ്, സുബൈർ പടുപ്പ്, ഹമീദ് ചേറങ്കൽ, കെ.കെ. സുരേന്ദ്രൻ, ഫറീന കോട്ടപ്പുറം, റജാസ്, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമര പ്രഖ്യാപന പ്രമേയം ദുരിത ബാധിതയുടെ അമ്മ ചന്ദ്രാവതി അവതരിപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ചു. എം. സുൽഫത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

