എൻഡോസൾഫാൻ; സഹായം നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം
text_fieldsഎൻഡോസൾഫാൻ ഇരകൾ
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് മാറ്റിനിർത്തപ്പെട്ട 1031പേർക്ക് സഹായം നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് എൻഡോസൾഫാൻ അപമാന വിമോചന സമിതി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതത്തിന്റെ പേരിൽ തുടരുന്ന തട്ടിപ്പ് അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം. എൻഡോസൾഫാൻ ശരീരത്തിൽ കടന്നാൽ മനുഷ്യർ മരിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
എൻഡോസൾഫാൻ തളിച്ചതുമൂലം ജില്ലയിൽ 734 പേർ മരിക്കുകയും 6728 പേർ രോഗികളാവുകയും ചെയ്തുവെന്ന കണക്കിന് അടിസ്ഥാനമില്ല. ഇത്തരം അശാസ്ത്രീയ കണക്കെടുപ്പ് നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിത പ്രശ്നപരിഹാര സെൽ അടച്ചുപൂട്ടണം. ദുരിത ബാധിതർക്കായി 2010-13ൽ നടത്തിയ മെഡിക്കൽ ക്യാമ്പുകളിൽനിന്ന് 4200 പേരെ രോഗികളാക്കിയതിന് ഒരു മാനദണ്ഡവുമില്ല.
അംഗപരിമിതിയുടെ പേരിൽ കാസർകോട്ടുമാത്രം സഹായം ചെയ്യുന്നത് അനീതിയാണ്. എൻഡോസൾഫാന്റെ പേരിൽ 500 കോടിയുടെ ധനസഹായം നൽകിയിട്ടുണ്ട്. അത് നിർത്തി, കിടപ്പുരോഗികൾക്ക് നൽകണമെന്നും സമിതി പ്രസിഡന്റ് എം. ഗംഗാധരൻ, വൈസ് പ്രസിഡന്റ് ഡോ. കെ.എം. ശ്രീകുമാർ, സെക്രട്ടറി വി. സുനിൽ, ജോ. സെക്രട്ടറി എം.എ. ജംഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

