Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎൻഡോസൾഫാൻ...

എൻഡോസൾഫാൻ ദുരിതം;ദയാബായി വീണ്ടും സമരത്തിന്

text_fields
bookmark_border
Endosulfan crisis
cancel

കാ​സ​ർ​കോ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ദ​യാ​ബാ​യി ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി തു​റ​ന്ന​ത് ഒ​ഴി​കെ ഒ​ന്നും ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട കാ​സ​ർ​കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ദു​ര​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂ​​ലൈ 29ന് ​പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഏ​ക​ദി​ന നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് മൂ​വ്മെ​ന്റ് ഓ​ഫ് ബെ​റ്റ​ർ കാ​സ​ർ​കോ​ട് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ടാ​റ്റ കോ​വി​ഡ് ആ​ശു​പ​ത്രി സ്പെ​ഷാ​ലി​റ്റി നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തും എ​ന്ന വാ​ദം അ​ത് പൊ​ളി​ച്ചു​മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ‘നി​ല​വാ​രം’ മാ​ത്ര​മു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ അ​വ​സ്ഥ നേ​രി​ൽ ക​ണ്ട് മ​ന​സ്സി​ലാ​ക്കി​യെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ​യും ലാ​ബും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും സ​ർ​ക്കാ​റിന് ജി​ല്ല​യോ​ടു​ള്ള ചി​റ്റ​മ്മ ന​യം വ്യ​ക്ത​മാ​ക്കു​ന്നു. സ​മ​രം നി​ർ​ത്തി​യി​ട്ട് ഒ​മ്പത് മാ​സം ക​ഴി​ഞ്ഞി​ട്ടും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​ൻ ക്യാ​മ്പ് ന​ട​ത്താ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് നി​ര​ന്ത​ര അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തു​ട​ർ സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദ​യാ​ബാ​യി, എ.​കെ. പ്ര​കാ​ശ്, ശ്രീ​നാ​ഥ് ശ​ശി, രാ​ജ​ൻ വി. ​ബാ​ലൂ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeDayabaiEndosulfan crisis
News Summary - Endosulfan crisis: Dayabai goes on strike again
Next Story