നാടൊരുമിച്ചു; അംബികയുടെ വീട്ടിൽ വൈദ്യുതിയെത്തും
text_fieldsജില്ല യുവജന കേന്ദ്ര ഭാരവാഹികൾ അംബികയുടെ വീടിെൻറ വൈദ്യുതി കണക്ഷനുള്ള
സാമ്പത്തിക സഹായം കുടുംബത്തിന് കൈമാറുന്നു
കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിൽ എം.ഫിൽ വരെ പഠിച്ച ബളാംതോട് മുന്തെൻറമൂലയിലെ കൃഷ്ണെൻറ മകൾ അംബികയുടെ വീട്ടിൽ ഇനി വൈദ്യുതിവെട്ടമെത്തും. യുവജനക്ഷേമ ബോർഡിെൻറ സാമ്പത്തിക സഹായവും ഡി.വൈ.എഫ്.ഐയുടെ സഹായവും ഒരുമിച്ചപ്പോൾ ചൊവ്വാഴ്ച വീട്ടിൽ വൈദ്യുതിയെത്തും.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രത്തിെൻറ നേതൃത്വത്തിൽ അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായം കോഒാഡിനേറ്റർ എ.വി. ശിവപ്രസാദ് കൈമാറി. ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി ഷാലു മാത്യു, യുവജന ക്ഷേമ ബോർഡ് കോടോം ബേളൂർ പഞ്ചായത്ത് കോഒാഡിനേറ്റർ സുരേഷ് വയമ്പ്, അഡ്വ.ബി. മോഹൻകുമാർ, ജി. ഷാജിലാൽ, സി.ആർ. അനൂപ്, ജയകൃഷ്ണൻ, അഭിഷേക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

