വിജയത്തിന് ചുക്കാൻ പിടിക്കാൻ കമ്മിറ്റികൾ
text_fieldsയു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണം ജില്ല ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ജനസഞ്ചയം സാക്ഷിയാക്കി വോട്ടുചോദിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ. കൺവെൻഷനുകൾ വിളിച്ചുചേർത്ത് തങ്ങളുടെ തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കാൻ കമ്മിറ്റി രൂപവത്കരിച്ചാണ് ഇടതു വലതു മുന്നണികൾ തങ്ങളുടെ വിജയത്തിന്റെ വിളംബരമറിയിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി
ഉദുമ നിയോജകമണ്ഡലത്തിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. യു.ഡി.എഫ് ഉദുമ നിയോജകമണ്ഡലം ചെയർമാൻ രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ജില്ല യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ വിജയത്തിനായി 1501 അംഗ ജനറൽ കമ്മിറ്റിയും 351 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു. സി.പി. ബാബു പ്രസിഡന്റും കെ.പി. സതീഷ്ചന്ദ്രൻ ജനറൽ കൺവീനറുമാണ്.
രാജ്മോഹൻ ഉണ്ണിത്താൻ, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, കലട്ര അബ്ദുൽ ഖാദർ, ഹരീഷ് പി. നമ്പ്യാർ, ബി. കമ്മാരൻ, അഡ്വ. എ. ഗോവിന്ദൻ നായർ, വി.ആർ. വിദ്യാസാഗർ, നാഷണൽ അബ്ദുല്ല, ഉമേഷന്, കെ.ഇ.എ. ബക്കർ, എ.ബി. ഷാഫി, ടി.സി. റഹ്മാൻ, വൺ ഫോർ അബ്ദുറഹിമാൻ, എം.കെ. നമ്പ്യാർ, എം.സി. പ്രഭാകരൻ, ധന്യാസുരേഷ്, ഗീതാ കൃഷ്ണൻ, ഭക്തവത്സലൻ, ടി. ഗോഗിനാഥൻ നായർ, ശാന്തമ്മ ഫിലിപ്, വാസുദേവൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി: കല്ലട്ര അബ്ദുൽ ഖാദർ (ചെയർമാൻ) രാജൻ പെരിയ (കൺവീനർ), ടി. ഗോപിനാഥൻ നായർ (ട്രഷറർ). കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസ് സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു
1501 അംഗ കമ്മിറ്റിയുമായി എൽ.ഡി.എഫ്
കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ വിജയത്തിനായി 1501 അംഗ ജനറൽ കമ്മിറ്റിയും 351 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു. സി.പി. ബാബു പ്രസിഡന്റും കെ.പി. സതീഷ്ചന്ദ്രൻ ജനറൽ കൺവീനറുമാണ്. വൈസ് പ്രസിഡന്റുമാർ: അഡ്വ. സി.കെ. ശ്രീധരൻ, സി.എച്ച്. കുഞ്ഞമ്പു, ഇ.പി. രാജഗോപാലൻ, താവം ബാലകൃഷ്ണൻ, ടി.ഐ. മധുസൂദനൻ, പി. ബേബി, ഷാനവാസ് പാദൂർ, അഡ്വ. സി. ഷുക്കൂർ, കുര്യാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, കെ.എം. ബാലകൃഷ്ണൻ, എം. കുഞ്ഞമ്പാടി, മൊയ്തീൻകുഞ്ഞി കളനാട്, ലക്ഷ്മണ ഭട്ട്, പി.ടി. നന്ദകുമാർ, സണ്ണി അരമന. കൺവീനർമാർ: എം. രാജഗോപാലൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം. വിജിൻ, പി.പി. ദിവ്യ, സജി സെബാസ്റ്റ്യൻ, ഡോ. സി. ബാലൻ, പി.പി. രാജു, വി.വി. കൃഷ്ണൻ, എം. ഹമീദ് ഹാജി, വിജയൻ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ, സരിൻ ശശി, രജീഷ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

